രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതകത്തിലെ പ്രതി ശ്യാംജിത്തിനെ കൂത്തുപറമ്പിലെ കടയിൽ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തിയത്. നിർവ്വികാരനായാണ് ശ്യാംജിത്ത് തെളിവെടുപ്പിന് എത്തിയത്. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. അതിന്…
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി…
വിട വാങ്ങിയത് കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ അമരത്ത് എത്തിയ കർമ നിരതനായ നേതാവ്
കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ചവെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു. 2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന …
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി. താന്‍ 2020 ജൂലൈ 7-ന്…
തളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ കണിച്ചാമൽ താമസിക്കുന്ന ശരത് കുമാറിനെ (32) ആണ് തളിപ്പറമ്പ് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ വൈശാഖ് എൻ പാർട്ടിയും ഇന്നലെ രാത്രി അറസ്റ്റുചെയ്തത്. തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപ്പടവ്, ധർമശാല, പരിയാരം ഭാഗങ്ങളിലാണ് ഇയാൾ…
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ വേണമെന്ന അഭ്യർത്ഥനയെന്ന് പ്രതികരിച്ച് ബിജെപി രംഗത്ത്. എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി…
കണ്ണൂർ: ഉപയോക്താക്കൾക്ക് വിലയ്‌ക്കൊത്ത മൂല്യം ഉറപ്പു നൽകി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഇനി കണ്ണൂരിലും. വ്യത്യസ്ത തുറകളിൽ വിജയം കൈവരിച്ചു മാതൃകയായ മൂന്നു വനിതകൾ ചേർന്നു ഷോറൂമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിക്ക് സ്പോർട്സ് ഗുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്…
കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തത് . ഇയാളും മുകേഷും തമ്മിൽ…
കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.…
സർവശോഭയോടെ കിഴക്കുദിച്ചുയരുന്ന സൂര്യദേവനെ വാൽക്കിണ്ടിയിൽ നിന്ന് വെള്ളവും ഉണക്കലരിയും പൂവും വാരിയെറിഞ്ഞ് പൂജാമുറിയിലേക്ക് ആവാഹിക്കുന്ന പത്താമുദയം വ്യാഴാഴ്ച.ഹൈന്ദവഗൃഹങ്ങളും തറവാട് ക്ഷേത്രങ്ങളും തുലാമാസത്തെ പത്താമുദയത്തെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിൽ നിന്ന് വ്യത്യസ്തമായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ. സൂര്യോദയത്തിന് മുൻപുതന്നെ തറവാട്ടംഗങ്ങളെല്ലാം അഞ്ചുതിരിയിട്ട വിളക്കുമായി സൂര്യദേവനെ…