വാട്ട്സപ്പ് പണിമുടക്കിയോ? എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ല. വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്. അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവർക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി.കിട്ടേണ്ടവർക്ക്…

/

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ്…

/

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ 11 ലക്ഷം രൂപ മൂല്യമുള്ള 215 ഗ്രാം സ്വർണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് നിഷാൻ പിടിയിലായി.സ്വർണ്ണം മിശ്രിതം പൊടിയാക്കി പാൽപ്പൊടി, കോഫി ക്രീം പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ…

/

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍; പിറന്നാള്‍ ആശംസകള്‍ അറിയിക്കാനെന്ന് പ്രതികരണം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വിഎസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പിറന്നാള്‍ ആശംസകള്‍…

/

പീഡന പരാതി; സിവിക് ചന്ദ്രൻ പോലീസിന് മുന്നിൽ കീഴടങ്ങി

പീഡന പരാതിയിൽ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻ‌കൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളെ തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻ‌കൂർജാമ്യം നിഷേധിച്ചത്.…

/

കോയമ്പത്തൂർ സ്ഫോടനം: അന്വേഷണ സംഘം കേരളത്തിൽ

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിൽ അന്വേഷണ സംഘം കേരളത്തിലെത്തി. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് 2019 ൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്നാണ് സൂചന. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന മാതൃകയിൽ കോയന്പത്തൂരിൽ ആക്രണം ലക്ഷ്യമിട്ടോ എന്നതും പരിശോധിക്കുന്നുണ്ട്.…

/

ഹെഡ് ലൈറ്റ് ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്; എംംവിഡിയുടെ പിടിയില്‍

ഹെഡ് ലൈറ്റ് ഇല്ലാത്ത സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. രാത്രിയില്‍ മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാര്‍ക്ക് ലൈറ്റും ഇല്ലാത്ത നിലയിലായിരുന്നു. ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. രണ്ട് ഹെഡ്…

/

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നേതൃത്വം നൽകും. വി​ദ്യാർത്ഥി, യുവജന…

//

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യന്‍ വംശജന്‍ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യം

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായി രംഗത്ത് വരേണ്ടിയിരുന്ന പെന്നി മോര്‍ഡന്റും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്മാറിയതിനേത്തുടര്‍ന്നാണ് 42കാരനായ റിഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. യുകെ പ്രധാനമന്ത്രിയാകുന്ന ആദ്യ…

/

‘അവള്‍ തേച്ചു, അവന്‍ ഒട്ടിച്ചു’; അധിക്ഷേപവുമായി കുസാറ്റ് അദ്ധ്യാപകന്‍, മാപ്പ് പറയണമെന്ന് എസ്എഫ്ഐ

കണ്ണൂര്‍ പാനൂരില്‍ പ്രണയപ്പകയ്ക്ക് ഇരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട വിഷ്ണുപ്രിയയെ അധിക്ഷേപിച്ച് കുസാറ്റ് സര്‍വ്വകലാശാലാ അദ്ധ്യാപകന്‍. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പോളിമര്‍ സയന്‍സ് – റബ്ബര്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. പ്രശാന്ത് രാഘവനാണ് പരോക്ഷമായി വിഷ്ണുപ്രിയയെ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളില്‍…

/