രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ആസിഡ് അടങ്ങിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്ന്കാരന്‍ മരിച്ചു.കളിയിക്കാവിള മൊതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. കൊല്ലങ്കോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അശ്വിന്‍. കഴിഞ്ഞ…
കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ്(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വളപ്പിലായിരുന്നു സംഭവം.സ്‌കൂളിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്ന് മുന്നോട്ട് എടുത്തപ്പോള്‍ പിന്‍…
തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും. ഫസല്‍…
കണ്ണൂര്‍ അഞ്ചരക്കണ്ടി ആനേനിമെട്ടയില്‍ അയല്‍വാസികള്‍ അനുഷ്ഠിക്കുന്ന ആഭിചാരക്രിയ മൂലം കഴിഞ്ഞ പത്തുവര്‍ഷമായി ഒരു കുടുംബം നരക യാതന അനുഭവിക്കുന്നതായി പരാതി.അഞ്ചരക്കണ്ടി ആനേനി മെട്ടയിലെ ഗള്‍ഫുകാരനായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യം ചിഹ്‌നമായി മാറിയത്. തൊട്ടരികിലെ…
കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്. ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. കോട്ടയം വൈക്കം സ്വദേശിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. തനിക്ക് ലഭിച്ച ഭാഗ്യമാണ് ശബരിമല മേല്‍ശാന്തിയാകാനുള്ള അവസരമെന്ന് ജയരാമന്‍ നമ്പൂതിരി പ്രതികരിച്ചു.…
കണ്ണൂര്‍: ആതുര സേവന മേഖലയില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നായ ഐ എച്ച് ഡബ്ല്യു ഡിജിറ്റല്‍ ഹെല്‍ത്ത് അവാര്‍ഡ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് ലഭിച്ചു. ആശുപത്രിയുടെ സാങ്കേതിക മേഖലയില്‍ (ടെക്‌നോളജി) നടപ്പിലാക്കിയ നൂതന ആശയങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ടെക്‌നോളജി സൊല്യൂഷന്‍ ഫോര്‍ ഹോസ്പിറ്റല്‍സ് എന്ന…
വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിന്‍റെ (18) മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.സംഭവത്തിൽ കൊടുവള്ളി പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ…
ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ അച്ഛനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാതാപിതാക്കളെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷൈൻ അച്ഛനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മണിക്കൂറുകളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് യുവാവ് കീഴടങ്ങിയത്. ഇയാളെ പിന്തിരിപ്പിക്കാന്‍ രണ്ട് വട്ടം…
മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ്…
കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമം.പരാതിയിൽ രണ്ടു പേർക്കെതിരെ കേസ്.ഇക്കഴിഞ്ഞ ശനിയാഴ്ച ദിവസം ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് കുട്ടിയോട്…