രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ…
കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ്…
എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു. രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍…
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്.എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം…
കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി…
കണ്ണൂരിൽ തെരുവ് നായയെ അടിച്ചു കൊന്നതിന് കേസ്. കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായയെ അകാരണമായി തല്ലിക്കൊന്ന സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പുകൾ…
45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവര്‍ക്കായിരുന്നു ബസില്‍ പാസ് അനുവദിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ്…
കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്. മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിന്‍ സലിം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം…
വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചു.ഏഴാം ഏഷ്യ കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ്…
കണ്ണൂര്‍: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിലും ഫ്ലക്സ് ബോര്‍ഡ്.കണ്ണൂരിലെ ഉളിക്കലിലും മണിക്കടവിലുമാണ് ശശി തരൂരിനെ പിന്തുണച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഉളിക്കലില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്. ഉണരും കോൺഗ്രസിൻ്റെ ഊർജമാണ് തരൂര്‍ എന്നാണ് ഫ്ലക്സിലെ വരികള്‍. ഇരിട്ടിയിലെ…