രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ അന്തരിച്ചു. 84 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതയായിരുന്നു.ദക്ഷിണ മുംബൈയിലെ കൊളാബയിൽ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖർ. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന അവർ…
സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്തുകൊണ്ടാവും സമ്മേളനം സമാപിക്കുക. ഞായറാഴ്‌ച കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് സമ്മേളനത്തിന്റെ നടപടികൾ ആരംഭിച്ചത്.ഇന്ന് സംഘടനാ…
ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള ചരിത്രസ്രഷ്ടാക്കള്‍ ഉറങ്ങുന്ന ഭൂമി… എകെജി, അഴീക്കോടന്‍ രാഘവന്‍, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍,…
കണ്ണൂർ ചാലയില്‍ പാല്‍ ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെ ആയിരുന്നു സംഭവം.കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല…
പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. ശനിയാഴ്ച…
മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക…
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്.…
കണ്ണൂർ: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽ നിന്നും കണ്ണൂരിലെത്തി.സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനുൾപ്പെടെയുളള നേതാക്കൾ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ഏറ്റുവാങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്…
വളർത്തുനായ ലൈസൻസിന് ഇനി മുതൽ 50 രൂപ ഈടാക്കും.ലൈസൻസിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കാമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് വ്യക്തമാക്കി.citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒക്ടോബർ 15 മുതലാണ് പുതുക്കിയ ഫീസ് ഈടാക്കുക. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തതിലെ സർട്ടിഫിക്കറ്റിന്റെ ഉളളടക്കം ചേർക്കണമെന്നും സർക്കാർ…
ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍’ കൊലപാതക കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും.ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിടുകയായിരുന്നു. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്തിരുന്നു.…