രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ : കളക്ടറേറ്റ് മൈതാനത്ത് എട്ട് ദിവസമായി നടക്കുന്ന കണ്ണൂർ ദസറയുടെ സമാപനസമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ടി. പത്മനാഭൻ, ഡോ. അബ്ദുസമദ് സമദാനി എം.പി., എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന്…
യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. രാവിലെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം.ഇന്ത്യൻ സമയം…
ഇന്ന് മഹാനവമി. ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്. മഹാനവമി ദിവസത്തെ, വിശേഷാൽ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങൾ സജീവമായി. ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള 9…
പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ പുനലൂര്‍ എംഎല്‍എയുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍…
തളിപ്പറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്.ബദരിയ്യാ നഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാന്‍ എന്ന കുട്ടിയെയാണ് ആക്രമിച്ചത്.വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. കുട്ടിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…
കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി ശശീധരൻ നായരും മരിച്ചു. ആക്രമണത്തിനിടെ പൊള്ളലേറ്റ ശശിധരൻ നായർ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാൾ തീകൊളുത്തി കൊന്നത്. ഇരുപത്തിയേഴ് വർഷം, പകയുമായി നടന്ന്…
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധി മൈസൂര്‍ വിമാനത്താവളത്തില്‍ എത്തി. ഒക്ടോബര്‍ ആറിന് സോണിയ ഗാന്ധി യാത്രയ്‌ക്കൊപ്പം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മൈസൂര്‍ വിമാനത്താവളത്തില്‍ എത്തിയ സോണിയ ഗാന്ധിയെ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി…
‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു’; അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അവഹേളിച്ച് എ ജയശങ്കര്‍
അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രനെ അവഹേളിച്ച് എ ജയശങ്കര്‍. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള…
സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള പട്ടികയിൽ നിന്ന് മുതിർന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി.തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിലിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനം. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ്…
പറശ്ശിനിമടപ്പുര കുടുംബാഗം പി.എം.പവിത്രൻ (71) നിര്യാതനായി. ദീർഘകാലം പറശ്ശിനി മടപ്പുരയിൽ കൗണ്ടർ ക്ലാർക്കായി ജോലി ചെയ്തിരുന്നു. ഭാര്യ സുഷമ. മകൻ ഷിതിൻ.പി.എം. മരുമകൾ ശ്രുതി. സഹോദരങ്ങൾ പി.എം. ജനാർദ്ദനൻ ,പി.എം ഗംഗാധരൻ, ശാന്ത, കാർത്യായനി, പരേതരായ യശോദ, രോഹിണി, കൗസല്യ, മീനാക്ഷി. സംസ്കാരം 03-10-2022 രാവിലെ…