രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
വാഹനങ്ങളിലെ രൂപമാറ്റത്തിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതി വാതകതത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്‍ഗരേഖയിലുള്ളത്. ഇതിന് അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം…
കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട് – കണ്ണൂർ – ദില്ലി വിമാനം ഇനിയും പുറപ്പെട്ടില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി…
ഒന്നാം സമ്മാനം അടിച്ച മാറ്റി വച്ച ടിക്കറ്റ് ഉടമയ്ക്കു തന്നെ നല്‍കി ലോട്ടറി വില്‍പനക്കാരന്‍ രമേശ്.രമേശിന്റെ ശിവശക്തി ലോട്ടറി വില്‍പന കേന്ദ്രത്തില്‍ കേരള ലോട്ടറിയുടെ ടിക്കറ്റ് മാറ്റിവെച്ചേക്കണമെന്ന ആവശ്യവുമായി സുരേഷ് വിളിക്കുകയായിരുന്നു. എല്ലാ ആഴ്ചയിലും ഇതേ സ്ഥലത്തുനിന്നും സുരേഷ് ലോട്ടറി എടുക്കാറുണ്ട്. പതിവു പോലെ…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കി മെട്രോ മാന്‍ ഇ ശ്രീധരന്‍. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ശ്രീധരന്‍. പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എന്‍ പി നബീലിനുമാണ്…
സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി…
കൊച്ചി മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.ഒറ്റയ്ക്കായിരുന്നു ശാരദയുടെ താമസം.തറവാട് വീടിന് സമീപത്തായിരുന്നു മകനും…
കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്,അഷ്‌കര്‍…
ചെറുവാഞ്ചേരി : സി.പി.എം. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരേ ബോംബേറ്. തിങ്കളാഴ്ച രാത്രി പത്തരയോടെ കണ്ണവം റോഡിൽ വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. പാട്യം ഗോപാലൻ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സി.പി.എം. പ്രവർത്തകർ കൊടി തോരണങ്ങൾ അലങ്കരിച്ചിരുന്നു.…
ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 4.30 ന് ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് യോഗം. ആഴ്ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ്…
പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 15,571…