രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. മികച്ച പാര്‍ലമെന്‍റേറിയനും…
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ…
സിപിഐ സംസ്ഥാന സമ്മേളനം സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയുള്ള തിയതികളില്‍ നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 30-ാം തിയതി വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. പതാക, ബാനര്‍, കൊടിമര ജാഥകളുടെ സംഗമവും…
ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. സ്പെക്ട്രം ലേലത്തില്‍…
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനത്തിൽ അലവിൽ ശാഖ എം എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം സംഘടിപ്പിച്ചു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ…
യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താന്‍ നായകനായ പുതിയ ചിത്രം ചട്ടമ്പി തിയറ്ററില്‍ കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍. അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചതിന് പിന്നാലെ പ്രതിനിധിയെ അയച്ച് തരൂര്‍ പത്രിക വാങ്ങി. തരൂര്‍ ഉള്‍പ്പടെ മൂന്ന് നേതാക്കളാണ് ഇതുവരെ നാമനിര്‍ദേശത്തിനുള്ള പത്രികാ ഫോം വാങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ 11നാണ് കോണ്‍ഗ്രസ്…
ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ്…
ഹർത്താൽ ദിനത്തിൽ കണ്ണൂർ തളിപ്പറമ്പിലെ കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ.പിഎഫ്‌ഐ പ്രവർത്തകരായ പന്നിയൂർ സ്വദേശി പി. അൻസാർ, കൂട്ടുപ്രതി പുതിയങ്ങാടി സ്വദേശി ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ ഹർത്താൽ ദിന ആക്രമണങ്ങൾക്ക് പെട്രോൾ ബോംബ് ഉപയോഗിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്നാണ് പോലീസ്…
ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനം ചെയ്ത് വയനാട്ടില്‍ മാവോയിസ്റ്റ് ബനര്‍. തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോഞ്ഞോം ടൗണിലെ ബസ് സ്‌റ്റോപ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാനര്‍ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളതാണ് ബാനര്‍. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ അമ്പും വില്ലും ഉപയോഗിച്ച് പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.…