പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്; താണയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്. താണ, പ്രഭാത് ജങ്ഷന്‍, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. താണയിലെ ബി മാര്‍ട്ട് ഹൈപ്പർമാർക്കറ്റിൽ നിന്ന് ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ പിടിച്ചെടുത്തു. കണ്ണൂർ ടൗൺ…

//

മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ; ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു

മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കർ. പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ എത്തുന്നത്. ശശിധരൻ ചുള്ളിപ്പറമ്പാണ് ഉടമ.…

/

‘കടത്തില്‍ മുങ്ങി അച്ഛന്‍’, വീട്ടുകാരറിയാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കാണാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി

വീട്ടുകാരറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി അച്ഛൻറെ കടബാധ്യത പറഞ്ഞ പ്ലസ് വൺകാരനെ ആശ്വസിപ്പിച്ച് പിണറായി വിജയൻ. കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദനാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് അച്ഛനെ വിളിച്ച് വരുത്തിയ മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകി ദേവനന്ദനെ…

/

സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പ്; പത്തനംതിട്ടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട പെരുന്നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെയും കുറിപ്പെഴുതി വച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. സിപിഐഎം അനുഭാവിയായ പെരുന്നാട് മേലേതില്‍ ബാബുവാണ് ആത്മഹത്യ ചെയ്തത്.വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് നിര്‍മാണത്തെച്ചൊല്ലി തര്‍ക്കം…

//

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ച നേതാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമായ രഞ്ജിത്ത് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് പരാതി. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന രഞ്ജിത്ത് ഇത്…

/

ആര്യാടൻ മുഹമ്മദിന്റെ വിയോഗം; ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല

ഭാരത് ജോഡ്ഡോ യാത്ര മുൻനിശ്ചയിച്ച പോലെ തുടരുമെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടൻ്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡ്ഡോ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. ദേശീയ യാത്രയായതിനാൽ…

//

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രം ഉചിതമായ തീരുമാനമെടുക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് വി മുരളീധരന്‍ ആവര്‍ത്തിക്കുന്നത്. അപലപിക്കലല്ല അക്രമം ഒഴിവാക്കലാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജോലി അക്രമം ഒഴിവാക്കലാണ്. മുഖ്യമന്ത്രി അക്രമത്തിനു എല്ലാ…

//

ഗാനമേളയ്‌ക്കിടെ തർക്കം; കലൂരിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.  കലൂരിൽ നടന്ന ഗാനമേളയ്ക്കിടയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകം. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കലൂരിൽ അർദ്ധരാത്രി കുത്തിക്കൊന്നത്.…

//

‘കറകളഞ്ഞ മതേതരവാദി; ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമെന്ന് ഉമ്മൻ‌ചാണ്ടി

മുന്‍ മന്ത്രി ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ്…

/

‘തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞു’; സവര്‍ക്കര്‍ ബാനര്‍ വിവാദത്തില്‍ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്…

//