രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചതിന് ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു.കോഴിക്കോട് പാലാഴിയിലെ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍…
കൂത്തുപറമ്പ് : വേങ്ങാട്മെട്ട കരയംതൊടിയിൽ ‘റിച്ച് മഹലി’ലിപ്പോൾ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിലെത്തിക്കുന്നതും വീട്ടിലെത്തിയ ‘പാത്തൂട്ടി’യെന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ് നിർമിച്ച ഈ റോബോട്ട് ഇന്ന് നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ്. പഠനത്തിനുള്ള…
പയ്യന്നൂർ : കുടുംബശ്രീ ഒരുക്കിയ ഓണച്ചന്തകളിൽ നഗരസഭാതലത്തിൽ ജില്ലയിൽ പയ്യന്നൂർ നഗരസഭ ഒന്നാംസ്ഥാനം നേടി. ഓണം വിപണനമേളയുടെ വിറ്റുവരവിൽ 5.23 ലക്ഷം വിറ്റുവരവ് നേടിയാണ് ജില്ലയിൽ നഗരസഭാതലത്തിൽ പയ്യന്നൂർ ഒന്നാമതെത്തിയത്. കുടുംബശ്രീ ഉത്‌പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്‌പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉത്‌പന്നങ്ങളും ഓണ…
ചെറുപുഴ : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻമാർക്ക് ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഏർപ്പെടുത്തിയ നാദബ്രഹ്മ പുരസ്കാരം കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 27-ാമത് വാർഷികദിനമായ ഒക്ടോബർ നാലിന് ചെറുപുഴ…
തളിപ്പറമ്പ്: ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മാധവി ബസ് മാനേജ്‌മെന്റ്.കഴിഞ്ഞ സെപ്തംബര്‍ 17 ന് കുറ്റിക്കോലില്‍ വെച്ച് നടന്ന അപകടത്തില്‍ ചുഴലി സ്വദേശിയായ ആഷിത്ത് മരണപ്പെട്ടതിനെതുടര്‍ന്ന് മാധവി ബസിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നു.ഇതേതുടര്‍ന്ന് മാനേജ്‌മെന്റ് ഫേസ്ബുക്ക് പേജ് വഴിയാണ് ഖേദം പ്രകടിപ്പിച്ചത്. ഫേസ്ബുക്ക് കുറിപ്പ് ചുവടെ “കഴിഞ്ഞ…
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന.ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും…
പരിയാരം : നായയുടെ കടിയേറ്റ് എത്തുന്നവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് കെ.സുദീപ് അറിയിച്ചു.ആസ്പത്രി ബ്ലോക്കിലെ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ സമയവും…
കണ്ണൂർ : സെൻട്രൽ ജയിലിലേക്ക് പച്ചക്കറികൾ കൊണ്ടുവന്ന ചരക്ക് ഓട്ടോയിൽ കഞ്ചാവ് കടത്തിയെന്ന ആരോപണത്തിൽ ടൗൺ പോലീസ് കേസെടുത്തു. ജയിൽ അധികൃതരുടെ പരാതിപ്രകാരമാണ് കേസെടുത്തത്. പ്രതി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.പച്ചക്കറിവണ്ടിയിൽ രണ്ട് പൊതികൾ എത്തിച്ചുവെന്നാണ് ആരോപണം. സാധനം കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മൂന്നുകിലോയോളം കഞ്ചാവ് കടത്തിയതാണ് അറിയുന്നത്.…
പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി(75)യാണ് മരിച്ചത്. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം.മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മകന്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മനോജിനെ പൊലീസ്…
കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകളുടെ സംരക്ഷണത്തിനായി ‘എക്സോട്ടിക്’ ബസ് നാളെ സാന്ത്വന യാത്ര നടത്തും. പുല്ലൂപ്പി കൊളപ്പാല ഹൗസിൽ വിനോദന്റെയും കുരുന്നുകളുടെയും സംരക്ഷണത്തിനായി നാളെ സർവ്വീസ് നടത്തുന്ന മുണ്ടേരിമൊട്ട – കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ‘എക്സോട്ടിക്’ ബസ് രാവിലെ 6.10ന് യാത്ര…