രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബി ആണ് മരിച്ചത്.വല്ലച്ചിറ സ്വദേശി രാഗേഷ് ആണ് ജോബിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.…
കണ്ണൂർ :ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധം.ലൈസൻസില്ലാതെ മൃഗങ്ങളെ വളർത്തുന്നവർക്കും അനധികൃതമായി നടത്തുന്ന പ്രജനന കേന്ദ്രങ്ങൾക്കും പിഴയീടാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന മൈക്രോ ചിപ്പ് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ഘടിപ്പിക്കണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വരും. ഇതിന് സഹായകമായ…
നിയമസഭ കയ്യാങ്കളി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത് ക്രൂരതയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ വരുമ്പോള്‍ തന്നെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. സ്പീക്കറുടെ ചേംമ്പറിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം സൃഷടിച്ചതെന്നും ഇ പി…
ലഹരി വസ്തുക്കളുടെ വിപണനവും, വ്യാപനവും തടയാൻ മാഹി പൊലീസ് ആവിഷ്ക്കരിച്ച ആക്ഷൻ പ്ലാനിൻ്റെ ഭാഗമായി പന്തക്കൽ പള്ളൂർ, ചാലക്കര, മാഹി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കി. എസ്.പി.രാജശങ്കർ വെള്ളാട്ടിൻ്റെ നിർദ്ദേശപ്രകാരം മയ്യഴിയുടെ വിവിധ മേഖലകളിൽ ഒരേ സമയം നടത്തിയ പരിശോധനയ്ക്ക് സി.ഐ.ശേഖർ, എസ്.ഐ.മാരായ റീന…
തലശ്ശേരി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു.തലശേരി കതിരൂര്‍ അഞ്ചാംമൈലിലെ കുനിയില്‍ വീട്ടില്‍ ചന്ദ്രനാണ്(64)ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെ ഫ്‌ളൈ ഓവറിന് സമീപം സംഗമം ഓഡിറ്റോറിയത്തിന് മുന്നിലാണ് ചന്ദ്രന്‍ ഓടിച്ച ഓട്ടോറിക്ഷയും സ്വകാര്യ ബസും…
കൂത്തുപറമ്പ് താലൂക്കാശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയായി. രണ്ടാംഘട്ട പ്രവൃത്തി അടുത്തമാസം ആരംഭിക്കും. നബാർഡിന്റെയും സംസ്ഥാനസർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ട് രണ്ട് ബേസ്‌മെൻറ് ഉൾപ്പെടെ 12 നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. മോർച്ചറി, മരുന്ന്…
ഇരിക്കൂർ: സഹപ്രവർത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാംപ്രതിയും പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ (26) കൊലപ്പെടുത്തിയ കേസിൽ മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെയാണ് (28) ഇരിക്കൂർ എസ്.ഐ. എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഡൽഹി- ഹരിയാന അതിർത്തിയിൽ പിടിയിലായ ഗണേഷ് മണ്ഡലിനെ…
വടകര : അഴിയൂരിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കും.തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. തിരുവോണനാളിൽ വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വരുന്ന വിതാര ബസ് തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ അക്രമം…
ശ്രീകണ്ഠപുരം : കരയത്തുംചാൽ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിന്റെ മേൽക്കൂര തകരുകയും ചുമരുകൾക്ക് വിള്ളലുണ്ടാവുകയും ചെയ്തു. സമീപത്തെ പാറമടയിലുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് വീടിന് കേടുപാടുണ്ടായതെന്ന് ആരോപിച്ച് നാരായണൻ ശ്രീകണ്ഠപുരം പോലീസിലും നഗരസഭയിലും പരാതി നൽകി. സ്ഫോടന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തിന്റെ…