മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ കുമാര്‍ അന്തരിച്ചു. 61 വയസായിരുന്നു.പ്രശസ്തനായ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ആണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയിരുന്നു.റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം…

//

കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ല

കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ…

//

കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത

കണ്ണൂരിൽ പശുക്കളിലെ പേവിഷ ബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി സൂപ്രണ്ട് നിർദേശം നൽകി.രോഗബാധ സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങൾക്കും…

//

റെക്കോർഡിട്ട് ഓണം ബമ്പർ വിൽപ്പന; നറുക്കെടുപ്പ് ഞായറാഴ്ച

ഇത്തവണത്തെ തിരുവോണം ബമ്പർ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 60 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടം അച്ചടിച്ചത്. മൊത്ത വിൽപ്പനക്കാരുടെയും ലോട്ടറി ഏജന്റുമാരുടെയും ആവശ്യാനുസരണം അഞ്ചുലക്ഷം ടിക്കറ്റുകൾകൂടി വിപണിയിലെത്തിച്ചു. ഈ മാസം 18നാണ് ബമ്പർ…

/

കണ്ണൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ:മേരി മാത്യു കോശി അന്തരിച്ചു

കണ്ണൂരിലെ ആദ്യ കാല പ്രശസ്ത ഗൈനക്കോളജിസ്റ്റ് മേലെ ചൊവ്വ കളത്തിൽ ഹൗസിലെ ഡോ. മേരി മാത്യു കോശി (79) ലണ്ടനിൽ അന്തരിച്ചു. കണ്ണൂർ ജില്ലാ ആസ്പത്രി, കണ്ണൂർ നഴ്സിങ് ഹോം, ഫാത്തിമ ആസ്പത്രി തുടങ്ങി കണ്ണൂരിലെ വിവിധ ആസ്പത്രികളിൽ 35 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കോഴഞ്ചേരി…

/

റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും…

/

തെരുവുനായ ശല്യം: സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂർ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

/

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റി ആണ് കോടതിയെ സമീപിച്ചത്. നിലവിൽ നിയന്ത്രണങ്ങളോടെ പൊതുപരിപാടികളിൽ…

/

‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി

ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി. കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു.…

//

‘മരത്തില്‍ കയറി സ്വയം കെട്ടിയിട്ടു’; തെരുവ്നായ ശല്യത്തിനെതിരെ കണ്ണൂരിൽ ഒറ്റയാൾ പ്രതിഷേധം

കണ്ണൂര്‍: തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരിൽ വ്യത്യസ്തമായ പ്രതിഷേധം.സുരേന്ദ്രൻ കൂക്കാനം എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ മരത്തിൽ ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിഷേധം.ഫുട്പാത്തിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക…

/