രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
യുട്യൂബിലെ ജനപ്രിയ കണ്ടന്‍റ് പ്ലാറ്റ്ഫോം കരിക്കിലൂടെയെത്തി ആസ്വാദക ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന്‍ ആണ് വരന്‍. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.…
തെലുങ്കിലെ മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ യു വി കൃഷ്ണം രാജു (83) അന്തരിച്ചു. കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണകാരണം ഹൃദയാഘാതമാണ്. ഹൈദരാബാദ് ഗച്ചിബൌളിയിലെ എ ഐ ജി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.25 ന് ആണ് മരണം. തെലുങ്ക് യുവതാരം പ്രഭാസിന്‍റെ വലിയച്ഛനാണ്…
കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് പറഞ്ഞു. ‘പ്രണയക്കെണി…
തൃശ്ശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി.മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്.കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു…
അഴീക്കോട് : മീൻകുന്നിന് സമീപം പുലിയിറങ്ങിയതായി അഭ്യുഹം. ശനിയാഴ്ച വൈകുന്നേരം വലിയപറമ്പിൽ ഒരു വീടിന്റെ പിൻഭാഗത്തുകൂടി പുലി നടന്നുപോകുന്നത് ഒരാൾ കണ്ടു.വീണ്ടും രാത്രി 7.30-ഓടെ വലിയപറമ്പ് കാടിനിടയിലും തൊട്ടടുത്ത അരയാക്കണ്ടിപ്പാറയിലെ മറ്റൊരാളും കണ്ടതായി പറയുന്നു. പുലിയുടെ കാൽപ്പാടുകൾ ചളിയിൽ പുതഞ്ഞ നിലയിലും കണ്ടിട്ടുണ്ട്. നാട്ടുകാർ…
പയ്യന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സ്ഥിരയാത്രികരായി പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടുപേർ. ജില്ലാ കോൺഗ്രസ് നിർവാഹകസമിതി അംഗം കെ.കെ. സുരേഷ് കുമാർ, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി. അബ്ദുൾ റഷീദ് എന്നിവരാണ് കേരളത്തിലുള്ള 21 ദിവസവും…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്…
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും. പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കെപിസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.…
അനധികൃത ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.ആന്ധ്ര പ്രദേശിലെ ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരെയാണ് മരിച്ച നിലയിൽ…
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി.ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍…