രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം…
ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ 11 നഗരസഭ ജീവനക്കാർക്കെതിരെ നടപടി. തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്നാരോപിച്ചാണ് ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. 7 സ്ഥിരം തൊഴിലാളികളെ മേയർ സസ്പെന്‍റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ മറ്റുള്ളവരെ പിരിച്ചുവിട്ടതായും തിരുവനന്തപുരം…
ഗണേശോത്സവവുമായി ബന്ധപ്പെട്ട് ഹനുമാന്‍ വേഷത്തില്‍ പ്രകടനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലെ ഭജന സംഘത്തിലെ രവി ശര്‍മ (35) എന്ന കലാകാരനാണ് മരിച്ചത്.ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരിയിലെ ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ…
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും…
പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ്…
കണ്ണൂര്‍: സിപിഎമ്മിനകത്ത് തനിക്ക് മുകളിൽ ആരും വളരരുത് എന്ന മനോഭാവം പുലർത്തുന്ന നേതാക്കന്മാരാണുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അവരെ മന്ത്രിയാകാതിരുന്നതെന്ന് അറിയില്ല.ശൈലജ ടീച്ചർ മന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ അന്വേഷിച്ചാൽ എല്ലാവരും…
ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് അമല ജീവനൊടുക്കിയതെന്ന്…
ഗണേശോത്സവത്തെ സംഘപരിവാർ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയിൽ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാൽ സംഘികൾ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയിൽ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി…
വിവാഹം ഉറപ്പിച്ച യുവതിയും യുവാവും കല്ല്യാണത്തലേന്ന് പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരുക്കേറ്റു.അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവീട്ടുകാരുടേയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരിപ്പള്ളി കിഴക്കനേല…
പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിലുള്ള തർക്കത്തെ തുടർന്ന് സിനിമാ നിർമ്മാതാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച കേസിൽ ചെന്നൈയിൽ ഒരാൾ പിടിയിൽ. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിരുഗമ്പാക്കം സ്വദേശിയായ ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ…