രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ…
കോട്ടയത്ത് പത്തടിയിലധികം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്തു നിന്ന് കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഒരു മാസം മുമ്പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി…
ചമ്പാട് : പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേഖരണ സർവേയ്ക്ക് തുടക്കമായി. മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.പന്ന്യന്നൂർ പഞ്ചായത്തിലെ 6,298 വീടുകളിലും ഹരിതകർമ സേനാംഗങ്ങളെത്തി വിവരശേഖരണം നടത്തും. പ്രാരംഭ ഘട്ടത്തിൽ 390 വീടുകളുള്ള 14-ാം വാർഡിലെ എല്ലാ…
കണ്ണൂർ : വിദ്യാർഥികൾ സ്കൂൾ പരിസരം വിട്ട് പുറത്തുപോകുന്നത് നിയന്ത്രിക്കാൻ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീനും സ്റ്റൂഡന്റ് മാർക്കറ്റുകളും ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ചായയും മറ്റും കഴിക്കാനും പഠനസാമഗ്രികൾ വാങ്ങാനുമെന്ന പേരിൽ പുറത്തിറങ്ങുന്ന സമയത്താണ് കുട്ടികൾ മയക്കുമരുന്നുകളും നിരോധിത…
പാലക്കാട് കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ യുവാക്കള്‍ ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പെന്ന് പൊലീസ്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചായിരുന്നു ആറംഗ സംഘത്തിന്‍റെ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ…
കണ്ണൂര്‍ പരിയാരത്ത് പോലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പോലീസ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പോലീസ് വേഷത്തിൽ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള…
ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി…
ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്കരിക്കും. മരണത്തിൽ ലോക നേതാക്കൾ…
പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തുക. പ്രധാന മൂന്ന് അലോട്ട്മെന്റുകളും 25 നുള്ളിൽ പൂർത്തിയാക്കി, അതേ ദിവസം തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നു. മൂന്ന് അലോട്ട്മെന്റിലും പ്രവേശനം…
തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത്…