ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയം; സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍

സിപിഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വനിതാ സെക്രട്ടറിയെന്ന ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും സ്ത്രീയെന്ന പരിഗണന ആവശ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും മുന്‍ എംഎല്‍എ ബിജിമോള്‍ വിമര്‍ശിച്ചു. ‘പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാര്‍ട്ടികളുടെയും…

//

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു;ഉപതെരഞ്ഞെടുപ്പുകള്‍ മുതല്‍ ബാധകം

സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു. മുസിലിപ്പാലിറ്റിയില്‍ 4000 രൂപയും കോര്‍പ്പറേഷനില്‍ 5000 രൂപയുമായാണ് നിശ്ചയിച്ചത്. നേരത്തെ ഇത് യഥാക്രമം 2000 രൂപയും 3000 രൂപയുമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗക്കാരായ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട നിക്ഷേപം നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.…

/

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത്…

/

‘ഓണത്തിരക്ക്‌’;സെപ്റ്റംബർ 4 മുതൽ കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനമില്ല

കണ്ണൂർ : ഓണത്തിരക്ക്‌ കണക്കിലെടുത്ത്‌ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ഓഫീസിൽ ചേർന്ന ഗതാഗത കമ്മിറ്റി യോഗത്തിൽ തീരുമാനം. സെപ്റ്റംബർ നാലുമുതൽ പഴയ ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾക്ക് പ്രവേശനം അനുവദിക്കില്ല. പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾ ജില്ലാ ബാങ്ക്-സ്റ്റേഡിയം വഴി പോകണം. ടൗണിൽ അനധികൃത പാർക്കിങ്…

/

കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂര്‍: കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.…

/

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശം ; ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴ

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം  തടവും ലഭിക്കും.തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം…

/

വ്യാജ ഇൻഷുറൻസ് കാണിച്ച് കബളിപ്പിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

വളപട്ടണം : വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.പി.എസ്.ഷാമോൻ (റയോണപുരം), ഇ.എം.മുഹമ്മദ് ഹാരിസ് (പെരുമ്പാവൂർ) എന്നിവരുടെ പേരിലാണ് കേസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വളപട്ടണത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പി.വി.ബിജു, ജോജു,…

/

സമ്മാന’മായി 9 ലക്ഷത്തിൽപരം രൂപ; ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ്

കണ്ണൂർ : ഓൺലൈൻ മാർക്കറ്റിങ്‌ കമ്പനിയുടെ പേരിൽ തട്ടിപ്പ്.ഒൻപതുലക്ഷത്തിൽപരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും പറഞ്ഞാണ് കബളിപ്പിക്കൽ. റിട്ട. ഹെഡ് കോൺസ്റ്റബിൾ മൗവഞ്ചേരിയിലെ എൻ.ഒ.രാമകൃഷ്ണനാണ് ‘നാപ്ടോൽ’ ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റേതെന്ന പേരിൽ…

//

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിനും…

/

ഇരിട്ടി പടിയൂരിൽ ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക്; വീടിനും നാശം

ഇരിട്ടി: പടിയൂർ ചടച്ചിക്കുണ്ടത്ത് ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക്. ചടച്ചിക്കുണ്ടം കൊച്ചുപുരക്കൽ കെ. സി. നാരായണന്റെ മകൾ വത്സലക്കാണ് ഇടി മിന്നലിൽ പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ വീടിന്റെ മീറ്റർ , വയറിംഗ്, ചുമരുകൾ തുടങ്ങി നിരവധി സാധനങ്ങളും മിന്നലിൽ നശിച്ചിട്ടുണ്ട്. പഞ്ചായത്ത്,…

//