രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ: കണ്ണൂരിൽ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ…
ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം.ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു അന്തരിച്ച ഫൗസിയ ഹസൻ. 35 വർഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു ഫൗസിയ ഹസൻ. 1994 നവംബർ മുതൽ 1997…
മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മില്‍യുടെ നാലരക്കോടി രൂപ. അധിക പാല്‍വിലയായാണ് ഈ തുക നല്‍കുക. കോഴിക്കോട്ടു ചേര്‍ന്ന മലബാര്‍ മില്‍മ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല് നല്കുന്ന…
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ എം.എൽ.എ സ്ഥാനത്ത് തുടരുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗം അദ്ദേഹത്തെ…
കോട്ടയത്ത് പത്തടിയിലധികം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്തു നിന്ന് കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഒരു മാസം മുമ്പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി…
ചമ്പാട് : പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഡിജിറ്റൽ വിവരശേഖരണ സർവേയ്ക്ക് തുടക്കമായി. മാലിന്യനിർമാർജനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.പന്ന്യന്നൂർ പഞ്ചായത്തിലെ 6,298 വീടുകളിലും ഹരിതകർമ സേനാംഗങ്ങളെത്തി വിവരശേഖരണം നടത്തും. പ്രാരംഭ ഘട്ടത്തിൽ 390 വീടുകളുള്ള 14-ാം വാർഡിലെ എല്ലാ…
കണ്ണൂർ : വിദ്യാർഥികൾ സ്കൂൾ പരിസരം വിട്ട് പുറത്തുപോകുന്നത് നിയന്ത്രിക്കാൻ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീനും സ്റ്റൂഡന്റ് മാർക്കറ്റുകളും ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ചായയും മറ്റും കഴിക്കാനും പഠനസാമഗ്രികൾ വാങ്ങാനുമെന്ന പേരിൽ പുറത്തിറങ്ങുന്ന സമയത്താണ് കുട്ടികൾ മയക്കുമരുന്നുകളും നിരോധിത…
പാലക്കാട് കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ യുവാക്കള്‍ ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പെന്ന് പൊലീസ്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചായിരുന്നു ആറംഗ സംഘത്തിന്റെ തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ…
കണ്ണൂര്‍ പരിയാരത്ത് പോലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പോലീസ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പോലീസ് വേഷത്തിൽ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള…
ക്യൂബന്‍ വിപ്ലവ നായകന് ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി…