രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി.എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം.പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം…
കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു പള്ളിക്കുളം ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും.അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനംചെയ്യാൻ കെ.വി.സുമേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പള്ളിക്കുളത്ത് നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.റോഡിന്റെ വീതിക്കുറവും വാഹനപ്പെരുപ്പവും കൃത്യമായ ബസ്…
കണ്ണൂർ:കേളകം പാലുകാച്ചിമലയിൽ നാളെ (31/07/22) മുതൽ സഞ്ചാരികൾക്ക് പ്രവേശനം. പകൽ 10.30-ന് കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ് ഓഫ് നിർവഹിക്കും. ഫീസ് ഈടാക്കിയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾ 20, വിദേശികൾ 150 , ക്യാമറ 100…
സൗജന്യസേവനത്തിന് ജീവനക്കാരെ ക്ഷണിച്ച് പുലിവാല് പിടിച്ച് ആലപ്പുഴയിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍.ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വന്ന അറിയിപ്പിന് ഉദ്യോഗാര്‍ത്ഥികളുടേയും പ്രദേശവാസികളുടേയും പരിഹാസവും വിമര്‍ശനവും നിറയുകയാണ്. മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു…
ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി.…
എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് ആദ്യ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക്…
കാടാച്ചിറ : എ ടി. എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. കാടാച്ചിറ ബസ് സ്റ്റോപ്പിന് സമീപത്തെ എസ്. ബി. ഐ. എ. ടി. എമ്മിനുള്ളിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ മൂർഖൻ പാമ്പിനെ കണ്ടത്. പണം പിൻവലിക്കാൻ എ. ടി. എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ…
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണി മുടക്കിയത് കൊണ്ട് അലോട്ട്മെന്റ് പരിശോധിക്കാനാവാതെ വിദ്യാർത്ഥികൾ. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാനായി ആവശ്യമായ സാങ്കേതിക ക്രമീകരണം നടപ്പിലാക്കിയിട്ടില്ലെന്ന് ആരോപണങ്ങളുണ്ട്. ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച്…
എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.കേരളത്തിലാകമാനം പ്രതിഷേധങ്ങളും അക്രമങ്ങളും സൃഷ്ടിച്ച കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം…
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ…