രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മയ്യിൽ:മുല്ലക്കൊടി ബേങ്കിന് എതിർവശം ദീർഘകാലമായി വ്യാപാരം ചെയ്യുന്ന അമ്പിളി സ്റ്റോർ ഉടമ ഇ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് മയ്യിൽ ടൗണിൽ ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ കടകളടച്ച് ഹർത്താൽ ആചരിക്കുന്നതാണ്.…
ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കായിരിക്കും ആദ്യ ക്ലാസ്. നിക്ഷേപ പദ്ധതികള്‍, നികുതി ഘടന എന്നിവക്കുറിച്ചാണ് പ്രധാനമായും…
സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ആഗസ്റ്റ് രണ്ടു വരെ ഇടിയോട് കൂടിയ മഴ തുടരും. കോട്ടയം, ആലപ്പുഴ, ഇടുക്കി,…
തോമസ് ചാഴിക്കാടന്‍ എംപിയുടെ വീട്ടില്‍ മോഷണ ശ്രമം. മേഷ്ടാവ് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു വീഴുന്നതിന്റെ ശബ്ദം കേട്ട് എംപിയുടെ ഭാര്യ ആന്‍ തോമസ് ഉണര്‍ന്നപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ…
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പോലീസില്‍ കീഴടങ്ങി. എറണാകുളം ടൗണ്‍ സൗത്ത്‌പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി.പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍…
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍…
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം…
മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. കൊലക്ക് പിന്നിലെ യഥാർത്ഥ കാരണം…
പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി ഭാര്യ ഹര്‍ഷ ബിജു. ഡിവൈഎഫ്‌ഐയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് താന്‍. അതുകൊണ്ട് തന്നെ ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഘടകമോ പ്രവര്‍ത്തകനോ ഭാരവാഹിയോ ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ക്രമക്കേട് നടത്തില്ലെന്ന് ഉറച്ച…
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി.കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദ ടീച്ചറെ കണ്ടത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി…