രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടും കാസർകോടും നാളെ (11/7/22) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ…
പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് (10/07/2022) മുതൽ പൈതൽ മലയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതായി തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.…
കണ്ണൂർ: സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയശക്തികളും നടത്തുന്ന അക്രമ സമരം തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ഇരിട്ടി ഏരിയാ ജാഥ ഇരിട്ടിയിൽ എം എം മണി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി…
കാലവർഷക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി. ഇരിട്ടി താലൂക്ക് കീഴൂർ വില്ലേജിലെ പുന്നാട് കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിൽ ചന്ദ്രനെ(46)യാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ താലൂക്ക് മുഴപ്പിലങ്ങാട് തെക്കേകുന്നുംപുറം ലക്ഷം വീട് കോളനിയിൽ രജിതയുടെ വീട് ഭാഗികമായി തകർന്നു. ശനിയാഴ്ച രാത്രി 8.30 നായിരുന്നു…
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ തയ്യിൽകുളം സ്വദേശി നന്ദനയാണ് പോലീസിൽ പരാതി നൽകിയത് . ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ…
കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ മേൽഭാഗത്തെ കോൺക്രീറ്റ് ഇളകി വീണു. അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്തിൽ 10 മണിക്കാണ് സംഭവം.5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ…
കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തി കൊണ്ടിരിക്കുന്ന…
മലമ്പുഴയിൽ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ…
കോഴിക്കോട്: കാരശ്ശേരിയിൽ പെരുന്നാൾ നമസ്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്.മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ്…
കണ്ണൂർ: തളിപ്പറമ്പില്‍ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച്…