അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: തളിപ്പറമ്പില്‍ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച്…

//

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

കോഴിക്കോട് : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അണ്ടോണ സ്വദേശി മരിച്ചു. അണ്ടോണ ആരേറ്റക്കുന്നുമ്മല്‍ മൊയ്തീന്‍ (65) ആണ് മരിച്ചത്. ഇകഴിഞ്ഞ 30ന് രാവിലെ ആറരയോടെ വാവാട് സെന്റര്‍ ബസാറില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മൊയ്തീനെ ബൈക്കിടിച്ച് തെറിപ്പിച്ചത്. നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

/

കേരളത്തില്‍ വ്യാപക മഴ തുടരുന്നു; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍…

/

ത്യാ​ഗ സ്മരണയിൽ വിശ്വാസികൾ; ഈദ്​ഗാഹുകളിൽ സ്നേഹ സം​ഗമം, ബലിപെരുന്നാൾ ആഘോഷത്തില്‍ കേരളം

ത്യാ​ഗ സ്മരണയിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ​ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക. മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ​ഗാഹുകളുടെ എണ്ണം കുറവാണ്. കൊവിഡ് പ്രതിസന്ധിക്ക്…

//

മഅദനിക്കെതിരായ പരാമര്‍ശം; ആര്‍ വി ബാബുവിനെതിരെ കേസ്

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ ആര്‍വി ബാബുവിനെതിരെ കേസ്.ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഹരിപ്പാട് പൊലീസാണ് ബാബുവിനെതിരെ കേസെടുത്തത്. വര്‍ഗീയപരമായ വിദ്വേഷം ഉണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ്…

//

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറി

റോജി എം ജോണ്‍ എംഎല്‍എ എഐസിസി സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസി വിഷ്ണുനാഥിനോടൊപ്പം കര്‍ണാടകയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവര്‍ത്തിച്ച പരിചയം റോജിക്കുണ്ട്. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷനായിരുന്നു. വിദ്യാര്‍ത്ഥി സംഘടന നേതാവായിരിക്കേ കര്‍ണാടകയില്‍ പ്രവര്‍ത്തിച്ച പരിചയവും റോജിക്കുണ്ട്.അടുത്ത വര്‍ഷം…

//

രാത്രിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതികൾക്ക് നേരെ ‘സദാചാര’ ആക്രമണം; തലശ്ശേരി സിഐക്കും എസ്ഐക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാര്‍. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായാണ് ദമ്പതികളുടെ പരാതി.ദമ്പതികളായ മേഘ, പ്രത്യുഷ് എന്നിവര്‍ക്കാണ് തലശ്ശേരി പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായത്. ജൂലൈ അഞ്ചിനായിരുന്നു ദമ്പതികള്‍ കടല്‍പ്പാലം കാണാന്‍ പോയത്.പൊലീസില്‍…

//

മുൻ എംഎൽഎയുടെ വീട്ടിലെ ചന്ദന മരം മുറിച്ച് കടത്തിയ സംഭവം: പ്രതികൾ തൊണ്ടിമുതലുമായി പിടിയിൽ

മുന്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍റെ വീട്ടു മുറ്റത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. ചന്ദന മരം മോഷ്ടിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു.കെ കുഞ്ഞിരാമന്‍റെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നാണ്…

/

‘സംസ്ഥാനത്ത് ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്’; കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയില്‍ പോലും ഈ രോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടില്ല. ആരും തന്നെ ഗുരുതാവസ്ഥയില്‍ എത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ”ഈ…

//

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസ്; വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത  വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി…

///