രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര ആരംഭിക്കുക. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട്…
മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ…
വയനാട്ടിൽ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.…
കണ്ണൂർ: കനത്ത മഴയിൽ പലയിടങ്ങളിലും നാശം. പയ്യാമ്പലം റോഡിൽ ഉർസുലിൻ സ്കൂളിന് സമീപത്ത് വൈദ്യുതക്കമ്പിയിലേക്ക് തെങ്ങ് വീണു. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചു മാറ്റി. കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപത്തും റോഡിലേക്ക് മരം പൊട്ടി വീണു. മരം വൈദ്യുതക്കമ്പിയിൽ കുടുങ്ങിയ നിലയിലായിരുന്നു.…
കണ്ണൂർ : ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി സി.ഐ.ടി.യു. ബഹിഷ്കരിക്കുന്നു. കണ്ണൂരിൽ ഇന്ന് കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജുവിനെതിരേയാണ് പ്രതിഷേധം.നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ പരിപാടിയാണിത്. കെ.എസ്.ആർ.ടി.സി.യിലെ പ്രബല സംഘടനായ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ…
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.…
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. പീഡനം നടന്നു എന്ന് പരാതിക്കാരി പറയുന്ന വീട്ടിൽ ബാലചന്ദ്രകുമാർ പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടിയെ അക്രമിച്ച കേസിൽ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ നിർണായക…
പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് എഡിജിപി.കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തിയ എംആര്‍ അജിത് കുമാര്‍ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും.മുതിര്‍ന്ന എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു.അശോക്…
ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് നാലംഗ സംഘം മരം മുറിച്ച് കടത്തിയത്. ചന്ദന മരത്തിന് 30 വര്‍ഷം പ്രായമുണ്ട്. പള്ളിക്കരയിലെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ ചന്ദന മരമാണ് മോഷണം പോയത്.…
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…