രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട്; കോട്ടൂളി പെട്രോൾ പമ്പില്‍ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ മറവഞ്ചേരി സ്വദേശി സ്വാദിഖ് (22)ആണ് അറസ്റ്റിലായത്. പെട്രോൾ പമ്പിലെ മുൻ ജീവനക്കാരനാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് മോഷണം നടത്തിയത്. പെട്രോൾ പമ്പിലെ ജീവനക്കാരൻ മുഹമ്മദ് റഫീക്കിനെ അടിച്ച് പരിക്കേൽപ്പിച്ച…
കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ്…
ആഘോഷപൂർവം നടന്ന വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദർശനമാണ് ചർച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര…
സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും…
കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കാങ്കോൽ ആലപ്പടമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാലകേശവന്റെ കൃഷിയാണ് നശിപ്പിച്ചത്.മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം സിപിഐഎം ബാലകേശവനെതിരെ…
കൊല്ലം അഞ്ചലിൽ രണ്ടര വയസ്സുകാരനെ കാണാതായി.12 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ബോധരഹിതനായ നിലയിലായിരുന്നു കുട്ടിയെങ്കിലും ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍…
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത കായംകുളത്തെ സ്കൂളിൽ ഉപയോഗിച്ചിരുന്ന അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങളും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ…
സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ എച്ചആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാരക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…
പയ്യന്നൂര്‍: രാമന്തളി കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി കത്തിച്ചു.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കുന്നരുവിലെ ഒ.മോഹനന്റെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള കെ.എൽ 59.എഫ്. 7926 നമ്പർ ടിപ്പർ ലോറിയാണ് അഗ്നിക്കിരയാക്കിയത്.ലോറി പൂര്‍ണമായും കത്തി നശിച്ചു. കുന്നരു വടക്കേ ഭാഗം എകെജി ബസ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന…
തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി…