‘തെറ്റായ ദിശയില്‍ വന്നു’; ടി സിദ്ധിഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പെട്ടു

തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി…

/

സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; സംഘര്‍ഷം, കണ്ണൂരില്‍ പോലീസിന് നേരെ ചെരുപ്പേറ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ്…

//

ഇരുമ്പ് തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് മരിച്ചു.വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ്…

/

മദ്യവും ബിയറും ‘അളവിന് മതി’; ഏത് അളവിലും വിൽക്കാമെന്ന വിവാദ അനുമതി പിൻവലിച്ച് സർക്കാർ

ഏത് അളവിലും മദ്യവും ബിയറും വൈനും വിപണിയിലെത്തിക്കാൻ നികുതി വകുപ്പ് നൽകിയ അനുമതിയാണ് വിവാദമായതോടെ സർക്കാർ പിൻവലിച്ചത്. 180 മില്ലി ലീറ്റർ മുതൽ 3 ലീറ്റർ വരെയുള്ള പായ്ക്ക് സൈസിൽ മാത്രമേ കേരളത്തിൽ മദ്യം വിൽക്കാൻ അനുമതിയുള്ളു. എന്നാൽ ഇതിന് വിരുദ്ധമായി ഏതളവിലും വിപണിയിലെത്തിക്കാമെന്ന…

//

1000 ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും, കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി.അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി…

//

‘റേഷൻകാർഡിൽ ദരിദ്രൻ’, സമ്പത്ത് കൊണ്ട് ധനികൻ; പത്ത് ലക്ഷം പിഴയിട്ട് സിവിൽ സപ്ലൈസ് വകുപ്പ്

അനർഹർ മഞ്ഞയും പിങ്കും മുൻഗണനാ റേഷൻകാർഡ്‌ ഉപയോ​ഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ഇരുനില വീടും കാറുമുള്ളവർ റേഷൻകാർഡിലെ ദരിദ്രർ ചമയുന്നത് കണ്ടെത്തിയാൽ പത്ത് ലക്ഷം രൂപ പിഴ ഈടാക്കാനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു.തൃശൂർ ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യപൊതുവിതരണ…

/

ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരന്റെ തലയിൽ ഫാൻ പൊട്ടിവീണു; തലയിൽ അഞ്ച് സ്റ്റിച്ച്

ജനറൽ ആശുപത്രിയിലെത്തിയ കൂട്ടിരിപ്പുകാരന്റെ തലയിൽ ഫാൻ പൊട്ടിവീണ് യുവാവിന് പരുക്ക്. തകഴി കേളമംഗലം പുത്തൻവീട്ടിൽ അജേഷ് (45) നാണ് തലയിൽ ഫാൻ പൊട്ടിവീണ് പരിക്കേറ്റത്. സഹോദരിക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയതായിരുന്നു അജേഷ്. മുറിവേറ്റതോടെ അഞ്ച് തുന്നിക്കെട്ട് കൂടി വേണ്ടിവന്നു.ഇന്നലെ പകൽ അജേഷിന്റെ സഹോദരിക്ക് ബസ് യാത്രയ്ക്കിടെ…

/

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.40 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കോടിയോളം രൂപ വിലയുള്ള 2716 ഗ്രാം സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് ആഷിഫിൽ നിന്നു 849 ഗ്രാം സ്വർണവും പുളിയനമ്പ്രം സ്വദേശി പറമ്പൻ്റവിട അബ്ദുൾ റഫീക്ക് ഇബ്രാഹിമിൽ നിന്ന് 1867ഗ്രാം…

/

സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു…

//

കണ്ണൂരിലെ യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ്; കെ സുധാകരന് നോട്ടീസ്

കണ്ണൂര്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധകരന് പൊലീസിന്റെ നോട്ടീസ്. ചിലര്‍ പൊലീസിന് നേരെ അക്രമം നടത്താന്‍ സാധ്യതയുണ്ട്. ഇത് തടയുമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്. കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷ സാധ്യത…

//