തൊടുപുഴയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്.ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…

/

സിപിഐഎം നേതാവിന്റെ പരാതി; സ്വപ്‌നക്കെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസ്

സിപിഐഎം നേതാവിന്റെ പരാതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് കേസെടുത്തത്. സിപിഐഎം നേതാവ് സി പി പ്രമോദാണ് പരാതി നല്‍കിയത്. നേരത്തേ,…

//

പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ ബോംബേറ്; ചക്കരക്കല്ലിലും പയ്യന്നൂരിലും സംഘര്‍ഷം

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തുടരുന്നു.കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന്…

//

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

 കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട . യാത്രക്കാരൻ ദേഹത്ത് വച്ചുകെട്ടി കടത്തിയ രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്.  വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം…

/

കാര്‍പണയ തട്ടിപ്പ്: ധീരജ് വധക്കേസ് പ്രതിയായ കെ എസ് യു നേതാവ് അറസ്റ്റില്‍

എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കാര്‍ വാടകയ്ക്ക് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ അറസ്റ്റിലായത്. നിതിൻ ഉൾപ്പെടെ രണ്ടുപേരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.…

/

കല്ലുവാതുക്കല്‍ മദ്യദുരന്തം: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍  കോടതി ശിക്ഷിച്ച മണിച്ചന്‌ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.  31 പേര്‍ മരിച്ച മദ്യദുരന്ത കേസിലെ പ്രതിയാണ്.  2000 ഒക്ടോബര്‍  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍…

/

“ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകൾ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാർ”; സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല.ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി…

//

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം;കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു;കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ…

///

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്. ഇ ഡി ഓഫിസിന്…

//

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക്‌ സ്കൂൾ മാറ്റത്തിന് ഇനി ടി സി വേണ്ട

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക്‌ ടി സി ഇല്ലാതെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാം. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ടി സി  ഇല്ലാതെ അംഗീകാരമുള്ള സ്‌കൂളുകളിലെ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ വയസ്സ്‌ അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന്‌ സർക്കാർ ഉത്തരവിൽ പറഞ്ഞു.…

//