രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കോഴപ്പണം ഉപയോഗിച്ച് ഷാജി…
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പലപ്പോഴായി ധര്‍മ്മജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ…
തിരുവനന്തപുരത്ത് തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ…
കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്യാത്തതിന് പോലീസുകാർക്കെതിരെ നടപടി. കുടുംബശ്രീ പ്രവർത്തകരുടെ കോർപറേഷൻ മാർച്ചിൽ ഡ്യൂട്ടി എടുത്ത പോലീസുകാർക്കെതിരായാണ് നടപടി. സംഭവസമയത്ത് അതുവഴി കടന്നുപോയ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായരെ പോലീസുകാർ ശ്രദ്ധിച്ചില്ല. ഇതിൽ പ്രകോപിതനായാണ് ഡി.ഐ.ജി. പതിനഞ്ചോളം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പോലീസുകാർക്ക്…
കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവ് കെഎസ് അരുണ്‍കുമാറിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ റിജില്‍ മാക്കുറ്റി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും തമ്മിലുള്ള ഈഗോയെത്തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും അരുണ്‍കുമാറിനെ വെട്ടിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇത് സംബന്ധിച്ച് ബി.പി.സി.എല്ലാണ് ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ നൽകിയിരുന്നത്.പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്നും…
കണ്ണൂർ:ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി.ലൈസൻസില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവർത്തിച്ച എട്ട് ഷവർമ കടകൾ അടപ്പിച്ചു. 15 കടകൾക്ക് നോട്ടീസ് നൽകി. അഞ്ച് കടകളിൽനിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്…
തലശേരി:മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിലേക്കുള്ള യാത്രയാവും ഇല്ലിക്കുന്ന് ഗുണ്ടർട്ട് മ്യൂസിയം. ഗുണ്ടർട്ടെന്ന പ്രതിഭാശാലിയുടെ ഒളിമങ്ങാത്ത ഓർമകളിലേക്കാണ് ചരിത്രം സ്‌പന്ദിക്കുന്ന ബംഗ്ലാവ് വാതിൽ തുറക്കുന്നത്. അറിയപ്പെടാത്ത ഗുണ്ടർട്ടിന്റെ ജീവിതകഥയിലേക്ക് ഇനി നാടിന് യാത്രചെയ്യാം. ഒപ്പം ഭാഷയുടെയും സംസ്‌കാരത്തിന്റെയും വികാസചരിത്രവും അറിയാം.ഗുണ്ടർട്ടിന്റെ ജീവിതത്തെ…
രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര…
തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി. ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.നേരത്തെ നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളില്‍…