കണ്ണൂർ വിദ്യാഭ്യാസ വകുപ്പിൽ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം മാർച്ച് 2 ന് ആരംഭിക്കും

കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍  പൂര്‍ത്തികരിച്ച് നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് രണ്ട്,…

//

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 26 മുതല്‍; വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് 500 രൂപ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 26ന് ആരംഭിക്കും. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് മേള നടക്കുക. മേളയിലെ തെരഞ്ഞെടുത്ത സിനിമകള്‍ ഉള്‍പ്പെടുത്തി ഏപ്രിലില്‍ കൊച്ചിയില്‍ പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി…

///

റാങ്ക് തിളക്കത്തില്‍ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ കഴിഞ്ഞ വർഷത്തെ പി.ജി(ആയുര്‍വേദ) പരീക്ഷയില്‍ 3 റാങ്കുകള്‍ കരസ്ഥമാക്കി എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് . പിജി അഗദതന്ത്ര(വിഷചികിത്സ)ത്തില്‍ ഒന്നാം റാങ്ക് ഡോ.ഹേമ.എ.ജി കരസ്ഥമാക്കി.രണ്ടാം റാങ്ക് ഡോ. ഷാരോണ്‍ ജോസും പി.ജി രസശാസ്ത്ര & ഭൈഷജ്യകല്‍പ്പനയില്‍ ഡോ.സജിന.പി  മൂന്നാം റാങ്കും…

//

സ്ത്രീ മുന്നേറ്റം:കേരളത്തിൽ പത്ത് ജില്ലകളിൽ വനിതാ കളക്ടർമാ‍ർ

തിരുവനന്തപുരം:കേരളത്തിൽ വനിതാ കളക്ടർമാ‍ർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി . 14 ജില്ലകളിൽ 10 ജില്ലകളും  ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്.നേരത്തേ ഒമ്പതാണ് ഉണ്ടായിരുന്നത്  ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു…

//

‘വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 9 വരെ’; കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം :മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസിനെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുളള കരിക്കുലം കമ്മിറ്റി രണ്ട് ദിവസത്തിനകം രൂപീകരിച്ച് ഉത്തരവ്…

//

തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി.തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.…

//

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ, സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: കായംകുളം  നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ  . വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല.കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ…

//

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു

ദേശീയ പാത ധർമ്മശാല കെൽട്രോണിന് സമീപത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരി മരിച്ചു. എസ്.ബി.ഐ എരിപുരം ശാഖയിലെ ഉദ്യോഗസ്ഥയായ മാങ്ങാട്ടെ എ സതി (55) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ബന്ധു കടമ്പേരിയിലെ രാഘവനെ പരിയാരം ഗവ: മെഡിക്കൽ…

കോഴിക്കോട് കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂർ സ്വദേശിനി പിടിയില്‍

കോഴിക്കോട് കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി പിടിയിലായി. നടക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമായി അറസ്റ്റിലായ സ്ത്രീ കലക്ടറേറ്റിലെത്തിയത്. ജോലി ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാനെന്നു പറഞ്ഞാണ് ഇവരെ ഓഫിസിലേക്ക് കൊണ്ടുവന്നത്. സംശയം…

/

യുക്രൈനിലെ മലയാളികള്‍ക്കായി സാധ്യമായ എല്ലാം ചെയ്യും; നോര്‍ക്ക

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍…

//