രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍…
തളിപ്പറമ്പ്: ഓൺലൈൻ മാർക്കറ്റിംഗ് കമ്പനി ബിസിനസിൽ വൻ ലാഭം നേടിത്തരാം എന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി യെടുത്തതായി പരാതി. മൊറാഴ കമ്മാടം സ്വദേശി ശൈലേഷിൻ്റെ ഭാര്യ എം. വിദ്യയുടെ പരാതിയിലാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി കെ. ശരണ്യ, സുഭാഷ് എന്നിവർക്കെതിരെ തളിപ്പറമ്പ്…
കണ്ണൂര്‍: ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത്…
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനാപോര മേഖലയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടല്‍ നടക്കുന്നത്.സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി പുലര്‍ച്ചെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ…
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും വൈദ്യുതി മന്ത്രി…
അണ്ടലൂർ കാവിലെ ഉത്സവ തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. അഭി എന്ന അഭിലാഷാണ് (30) മരണപ്പെട്ടത്. രാത്രി ഏഴരയോടെ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവേ ശ്വാസതടസ്സം അനുഭവപ്പെട്ട് അഭിലാഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം, സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം എസ്എംവി സ്കൂളിൽ എത്തിയതായിരുന്നു മന്ത്രി.കുട്ടി സ്കൂളിൽ വരണമോ…
കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. രണ്ട് മേഖലാ സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.വിനോദസഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലുമാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ആദ്യദിനം 27 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 14 കടകൾക്ക് നോട്ടിസ് നൽകി.കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം…
വരാപ്പുഴ പീഡനക്കേസിൽ കോടതി വെറുതെ വിട്ടയാൾ കൊല്ലപ്പെട്ട നിലയിൽ.നിരവധി മോഷണക്കേസുകളിൽ പ്രതിയായ വിനോദ് കുമാറാണ് മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുന്നതിനിടെ കൊല്ലപ്പെട്ടത്. മുംബൈ റായ്ഗഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. റായ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ് കുമാര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു…
മലയാളിയായ എയർഫോഴ്സ് പൈലറ്റ് ലെഫ്റ്റനന്‍റ് ജോർജ് കുര്യാക്കോസ്(25) അസമിൽ വാഹനാപകടത്തിൽ മരിച്ചു. കാറിൽ അസമിലെ തേസ്പൂരിൽ നിന്ന് ജോർഹട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഗോലാഘട്ട് ഹൈവേയിൽ ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം. ജോര്‍ജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം…