രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മലയാളിയായ എയർഫോഴ്സ് പൈലറ്റ് ലെഫ്റ്റനന്‍റ് ജോർജ് കുര്യാക്കോസ്(25) അസമിൽ വാഹനാപകടത്തിൽ മരിച്ചു. കാറിൽ അസമിലെ തേസ്പൂരിൽ നിന്ന് ജോർഹട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ഗോലാഘട്ട് ഹൈവേയിൽ ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം. ജോര്‍ജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം…
കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസിൽ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട്…
മീഡിയവണ്‍ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. അപകീർത്തികരമായ പ്രചാരണം നല്‍കിയ യുട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടിയും തുടങ്ങി. ന്യൂസ്…
തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും.രാവിലെ 11 മണിക്കാണ് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കും.മലയാളം ഭാഷാപണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. ജനപ്രതിനിധികളും സ്‌കൂള്‍ തല…
തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്.…
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം. പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും…
പയ്യന്നൂര്‍: മാതമംഗലം സംഭവത്തിൽ മുസ്ലീം ലീഗ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരേയാണ് കേസ്.മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള, നേതാക്കളായ…
പെരിങ്ങോം:.ബൈക്കുമായി വീട്ടിൽ നിന്നും സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ശേഷം കാണാതായ യുവാവ് ഗോവ പോലീസിൻ്റെ പിടിയിൽ .വെള്ളോറ കോയിപ്രയിലെ സൈ ദാരകത്ത് മുഹമ്മദ് ജസീലിനെ (19) യാണ് ഗോവൻ പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ 16ന് ചെറുതാഴം മണ്ടൂരിൽ ബൈക്ക് ഉപേക്ഷിച്ച ശേഷം കാണാതായ യുവാവിന്റെ മാതാവിൻ്റെ…
പാപ്പിനിശേരി:ജനകീയ കൂട്ടായ്മയുടെയും പ്രവർത്തന മികവിന്റെയും അംഗീകാരമായി പാപ്പിനിശേരിക്ക് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2020-–-21 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. 155 പോയിന്റാണ് പാപ്പിനിശേരി കരസ്ഥമാക്കിയത്. 2016-–-17 സാമ്പത്തിക വർഷം മുതൽ 20-21 വരെ തുടർച്ചയായി വിവിധതലങ്ങളിൽ സ്വരാജ് ട്രോഫി നേടുന്ന…
ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന്…