രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ദില്ലി: യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ…
കണ്ണൂര്‍: മേലെചൊവ്വയിലെ വീട്ടിൽ മോഷണം.അലമാരയില്‍ സൂക്ഷിച്ച 12 പവന് സ്വര്‍ണാഭരണങ്ങള്‍ കളവുപോയതായി പരാതി.മേലെചൊവ്വയിലെ ജെസുധാസിന്റെ വീടായ പ്രിയാ നിവാസില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി നാലിനും ഫെബ്രുവരി 15നും ഇടയിലാണ് മോഷണം നടന്നതെന്ന്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം നിലവില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍…
പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ…
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പൊതുപരീക്ഷ എഴുതുന്നവർക്ക് സംശയനിവാരണത്തിന് വ്യാഴംമുതൽ തത്സമയ ഫോൺ -ഇൻ പരിപാടിയുമായി കൈറ്റ് വിക്ടേഴ്സ്. എസ്എസ്എൽസിക്കാർക്ക് വൈകിട്ട് അഞ്ചരമുതൽ ഏഴുവരെയും പ്ലസ്ടുക്കാർക്ക് രാത്രി ഏഴരമുതൽ ഒമ്പതുവരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ചാൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും.പത്താം ക്ലാസിന് വ്യാഴംമുതൽ…
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി എന്നാണ് ആത്മകഥയുടെ പേര്. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്റെ അഞ്ചാം ചരമ വാര്‍ഷികമാണ് നാളെ. മക്കളുടെ മരണത്തില്‍ ഉന്നത…
തൃശൂര്‍: കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. മൂന്നു പേര് അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയില്‍ നിന്നെത്തിയ…
കൊച്ചി:കാക്കനാട് ചെമ്പുമുക്കില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ നായകളെ അഴിച്ച് വിടുകയും കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അച്ചാമ്മ എന്ന സ്ത്രീയുടെ വീട്ടിലെത്തിയ…
തിരുവനന്തപുരം വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണ്.വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ഈ മിടുക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍സ് ഫിസിക് വിഭാഗത്തിലാണ് നേട്ടം. കാജല്‍ നിലവില്‍…
ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2015ൽ ഐക്യരാഷ്ട്രസഭയിലെ 192 അംഗരാജ്യങ്ങൾ 2030ലെ…