രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
അടവുകളും അനുസരണയും പരിശീലിച്ച് പൊലീസ് ഡോഗ് സ്ക്വാഡിന് ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ. ബെൽജിയം മാലിനോയ്‌സ്, ജർമൻ ഷെപേഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 നായ്‌ക്കളാണ് സേനയുടെ ഭാഗമാകുന്നത്. വ്യാഴാഴ്‌ച തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ രാവിലെ പത്തിന് നടക്കുന്ന പാസിങ്…
തിരുവനന്തപുരം: ഇ സഞ്ജീവനിയിൽ പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി.യുടെ പ്രവർത്തനം. പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ ഉള്ളവർ ഈ ഒ.പി. സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണെന്ന്…
പത്തനംതിട്ട അടൂരിൽ കാർ കനാലിൽ വീണ് സംഭവിച്ച അപകടത്തിൽ മൂന്നു പേർ മരിച്ചു, രണ്ടുപേരെ കാണാതായി. നാലു പേരെ രക്ഷപ്പെടുത്തി. കനാലിൽ വീണ കാർ 30 മീറ്റർ ഒഴുകുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലത്തെ…
പാലക്കാട്: 45മണിക്കൂര്‍ മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിന് അരലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരസ്യ കമ്ബനി ഉടമ.പാറയിടുക്കില്‍ കുടുങ്ങി രണ്ടു രാത്രി ചെലവഴിക്കേണ്ടി വന്ന ബാബു (23)വിന്റെ മനോധൈര്യത്തെ ആദരിച്ചുകൊണ്ടാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി ആണ് യുവാവിന്…
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് അപ്പിൽ നൽകിയത്. കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്‍റിജൻ ടെസ്റ്റിന് 100…
കൊച്ചി: മീഡിയ വൺ വാർത്താചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് അപ്പീൽ നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവർത്തക യൂണിയൻ,…
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി…
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ (23) രക്ഷിക്കാൻ സൈന്യം നടത്തിയത് സമാനതകളില്ലാത്ത രക്ഷാദൗത്യം. കരസേനയുടെ രണ്ടു യൂണിറ്റാണ് മലമുനമ്പിൽ തമ്പടിച്ച് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടത്. 48 മണിക്കൂർ നീണ്ട ശ്രമകരമായ യത്‌നങ്ങൾക്കൊടുവിൽ രാവിലെ പത്തു മണിയോടെ ബാബുവിനെ സുരക്ഷാ ബെൽറ്റും ഹെൽമറ്റും…
ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ…