വിഷു, റംസാൻ, ഈസ്റ്റർ: പച്ചക്കറിച്ചന്തകൾ നാളെ മുതൽ

കണ്ണൂർ ∙ വിഷു, റംസാൻ , ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൃഷി വകുപ്പ് ഒരുക്കുന്ന പച്ചക്കറി വിപണികൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. നൂറ്റി അൻപതോളം വിപണികളാണു ജില്ലയിൽ കൃഷി വകുപ്പ് സജ്ജമാക്കുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ കൃഷി…

//

നാടൻ തോക്കുമായി തളിപ്പറമ്പിൽ 2 പേർ പിടിയിൽ

തളിപ്പറമ്പ്: നാടൻ തോക്കുമായി രണ്ടു പേരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. പൂമംഗലം സ്വദേശികളായ ടി.പി. സുരേഷ്(32), ടി.പി. ലിതിൻ (27) എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനപരിശോധനക്കിടെ ഇവരുടെ വാഹനത്തിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിനെ…

//

ദേശീയപാതയിലെ നിരീക്ഷണ കാമറകൾ വാഹനമിടിച്ച് തകർന്നു

പാപ്പിനിശ്ശേരി: ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു കാമറകളും തകർന്നിട്ടുണ്ട്.2019 ഒക്ടോബറിലാണ് 3.5 ലക്ഷം ചെലവിട്ട് കാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പർ…

//

പറശിനിക്കടവിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവം ; പ്രതി വിമാനതാവളത്തിൽ പിടിയിൽ

പഴയങ്ങാടി: പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി ഗൾഫിലേക്ക് കടന്ന  പ്രതി വിമാനതാവളത്തിൽ പിടിയിൽ. മാട്ടൂൽ സെൻട്രലിലെ പണ്ടാരതോട്ടത്തിൽ ഷിനോസിനെ (31)യാണ് പോലീസ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ. ശാർങധരനും സംഘവും അറസ്റ്റു ചെയ്തത്. മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിൽ വെച്ച് ഇന്ന് രാവിലെ…

//

അനധികൃത ചെങ്കൽ ഖനനം;തളിപ്പറമ്പിൽ ഏഴ് ലോറികൾ പിടികൂടി

തളിപ്പറമ്പ്: മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ നവംബറിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ വീണ്ടും ഖനനം തുടങ്ങിയെന്ന വിവരത്തെ…

//

ലിക്വിഡ് ഓക്സിജൻ പ്ലാന്റ്;ഇനി പേരാവൂർ താലൂക്ക് ആശുപത്രിയിലും

പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400 രോഗികൾക്ക് ഒരേ…

///

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ…

///

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി :തളിപ്പറമ്പ് സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: റെയിൽവെയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ യുവാവിന്റെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി .സംഭവത്തിൽ തളിപ്പറമ്പ് സ്വദേശിക്കെതിരെ കേസെടുത്തു .നീലേശ്വരം കരിന്തളം വേലൂരിലെ നിധിന്റെ പരാതിയിലാണ് തളിപ്പറമ്പ് പാലക്കുളങ്ങരയിലെ പി.പ്രദീപിന്റെ പേരിൽ പോലീസ് കേസെടുത്തത്. റെയിൽവെ ജോലി തരപ്പെടുത്തി…

//

കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാന മന്ദിരം നിർമാണോദ്ഘാടനം ഏപ്രിൽ 1 ന്

കണ്ണൂര്‍: കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഏപ്രില്‍1 ന് വൈകീട്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ എം പി കെ.സുധാകരന്‍, എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍…

//

പൊതു പണിമുടക്കിനിടയില്‍ സിപിഎം ചെയ്തത് കരിങ്കാലിപ്പണി: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനപ്രകാരമുള്ള രണ്ടു ദിവസത്തെ ദേശീയ പൊതു പണിമുടക്കിനിടയില്‍ കണ്ണൂരിലെ സിപിഎം കരിങ്കാലിപ്പണിയാണ് എടുത്തതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് .സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ രണ്ടു ദിവസവും മുടക്കാന്‍ തയ്യാറായില്ല. പണിമുടക്കിനോടനുബന്ധിച്ച് കണ്ണൂരില്‍ പ്രകടനം…

///