കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കണ്ണൂരിലും വളപട്ടണത്തും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസിൻ്റെ നേതൃത്വത്തിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ്…
പഴയങ്ങാടിയിൽ യു.ഡി എഫ് കൊട്ടിക്കലാശത്തിൽ അതിക്രമിച്ചു കയറി സി.പി.എം പ്രവർത്തകർ അക്രമിച്ചതായി പരാതി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു ഡി. എഫ് സ്ഥാനാർത്ഥി സി.എച്ച് മുബാസിന് മർദ്ദനമേറ്റു. തലയ്ക്ക് അടിയേറ്റ പരുക്കുകളോടെ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട്…
കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ യാത്രാ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് രാത്രി ഏഴുമണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന പാക്കേജില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 15 ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. ഒരാള്‍ക്ക്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലീസ് കമ്മീഷണർ പി. നിധിന്‍ രാജ്, റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ചുമതലകള്‍ക്ക് കണ്ണൂര്‍…
നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത്…
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ…
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേളയിലേക്ക് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം. ബഡ്സ് സ്‌കൂള്‍/ ബിആര്‍സി / സ്പെഷ്യല്‍ സ്‌കൂള്‍, വിവിധ ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ രജിസ്ട്രേഷനായി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍…
സുഗമമായ തദ്ദേശതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലേക്കും എത്തുക ഇവിഎമ്മുകൾ മാത്രല്ല. തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ചരടും ഉൾപ്പെടെയുള്ള സാധനങ്ങൾ. ഇവ ഓരോന്നും കൃത്യമായി എണ്ണി തുണിസഞ്ചിയിലാക്കി അതാത് ബൂത്തുകളിലെ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകും.പെൻസിൽ, മൊട്ടുസൂചി, പശ, വെള്ള ചരട്, ബ്ലേഡ്, വോട്ടര്‍ പട്ടികയില്‍ അടയാളംചെയ്യാന്‍…
ചെറുകുന്ന് സഹകരണാശുപത്രിയിലെ അഴിമതി അന്വേഷിക്കാൻ സഹകരണ മന്ത്രിക്ക് പരാതി നൽകിയതായി എൻ. അജിത്ത് കുമാർ
ചെറുകുന്ന് ഗ്രാമ പഞ്ചായത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സർവീസ് സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും നടന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് പരാതി നൽകിയതായി മുൻ ചെറുകുന്ന ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെറുകുന്ന് സഹകരണ…
കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മേശവലിപ്പ് കുത്തി തുറന്ന് 50,000 രൂപ കവർന്നതായി പരാതി. സമീപത്തെ രണ്ട് വീടുകളിലും കവർച്ച ശ്രമമുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിന് സമീപത്തെ മാക്സ് ആശുപത്രിയിലാണ് കവർച്ച നടന്നത്. ആശുപത്രിയിലെ സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം…