ത്രിദിന തൊഴിൽ മേള

കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും.കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ,…

/

കൂത്തുപറമ്പ് നഗരത്തിൽ വൻ തീപിടിത്തം

കൂത്തുപറമ്പ് നഗരത്തിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപിടുത്തം. തലശ്ശേരി റോഡില്‍ പ്യാർലാൻഡ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപ്പിടിച്ചത്. മറ്റുവ്യാപാരസ്ഥാപനത്തിലേക്ക് തീ പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി. കുത്തുപറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. പാനൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും രണ്ട് യൂണിറ്റ് പുറപ്പെട്ടിട്ടുണ്ട്.…

//

ഗാർഹിക പീഡനം:പട്ടുവം സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ  പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.ദാമ്പത്യ ബന്ധത്തിനിടെ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന…

//

സൗര തേജസ്സ് ബോധവൽക്കരണവും സ്പോട്ട് രജിസ്ട്രേഷനും

കേരളസംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവൽക്കരണവും 2022 ഫെബ്രുവരി 21,22,23 തിയ്യതികളിൽ അനെർട്ട് കണ്ണൂർ ജില്ലാ ഓഫിസിന് സമീപം അർബൻ സ്ക്യാർ ഹാളിൽ നടക്കുന്നു. സൗര തേജസ്സ് പദ്ധതിയുടെ ഭാഗമായി 2KW മുതൽ…

/

എം ഡി എം എയുമായി 3 പേർ എക്സൈസ് പിടിയിൽ

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് രണ്ട് കാറുകളിലായി (KL 58 Y 8324, KL 58 R 2270) കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എയുമായി 3 പേർ…

/

അണ്ടലൂർ കാവിൽ ഉത്സവ തിരക്കിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

അണ്ടലൂർ കാവിലെ ഉത്സവ തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. അഭി എന്ന അഭിലാഷാണ് (30) മരണപ്പെട്ടത്. രാത്രി ഏഴരയോടെ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവേ ശ്വാസതടസ്സം അനുഭവപ്പെട്ട് അഭിലാഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

//

ജില്ലയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ പരിശോധന

കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. രണ്ട്‌ മേഖലാ സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.വിനോദസഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലുമാണ്‌ വെള്ളിയാഴ്ച പരിശോധന നടത്തിയത്‌. ആദ്യദിനം 27 കേന്ദ്രങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. 14 കടകൾക്ക്‌ നോട്ടിസ് നൽകി.കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം…

///

വാഷും വാറ്റുപകരണങ്ങളും പിടികൂടി

ആലക്കോട്: വാറ്റുചാരായ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. മാവുംതട്ട്, മുക്കട, കാരിക്കയം, മണക്കടവ്, ചീക്കാട് ഭാഗങ്ങളിൽ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവും സംഘവും നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത് .ചീക്കാട് -68-ൽ കർണാടക…

/

ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച്: ലീഗ് നേതാക്കൾ ഉൾപ്പെടെ നൂറുപേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: മാതമംഗലം സംഭവത്തിൽ മുസ്ലീം ലീഗ്‌ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ നൂറോളം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരേയാണ് കേസ്.മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.ടി.സഹദുള്ള, നേതാക്കളായ…

///

പുരസ്‌കാരത്തിളക്കത്തിൽ പാപ്പിനിശേരി

പാപ്പിനിശേരി:ജനകീയ കൂട്ടായ്മയുടെയും പ്രവർത്തന മികവിന്റെയും അംഗീകാരമായി പാപ്പിനിശേരിക്ക്  മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2020-–-21 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. 155 പോയിന്റാണ് പാപ്പിനിശേരി കരസ്ഥമാക്കിയത്. 2016-–-17 സാമ്പത്തിക വർഷം മുതൽ 20-21 വരെ തുടർച്ചയായി വിവിധതലങ്ങളിൽ സ്വരാജ് ട്രോഫി നേടുന്ന…

//