സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ധോണിയിൽ കാലങ്ങളായി ആശങ്ക വിതക്കുന്ന കൊമ്പൻ ഇന്ന് പുലർച്ചെയും ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചു. ഇന്ന്…

///

‘ക്യൂബയെപ്പോലെയാണ്‌ എനിക്ക്‌ ഇന്ത്യ’ കൊച്ചി ബിനാലെ സന്ദർശിച്ച് ചെ ഗുവേരയുടെ കൊച്ചുമകൾ

കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച് ക്യൂബൻ വിപ്ലവ നേതാവ് ചെ ഗുവേരയുടെ കൊച്ചുമകളും മകളും. ആയുർവേദ ചികിത്സയ്ക്കും മറ്റുമായി എത്തിയ അലൈഡ ഗുവേരയ്ക്കൊപ്പം ചെറുമകൾ എസ്റ്റഫാനിയ ഗുവേര ബിനാലെ കാഴ്ചകൾ ആസ്വദിച്ചു. ക്യൂബയിലെ ഹവാന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസറാണ് എസ്റ്റഫാനിയ ഗുവേര. രാജ്യാന്തര കലാവേദികളിലൊക്കെ…

///

തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച്…

//

ഗണേഷ്‌കുമാർ ഓഫീസ് സന്ദർശിക്കണം; കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താം; രഞ്ജിത്ത്

കെ ബി ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത് രംഗത്തെത്തി. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് രഞ്ജിത്ത് പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് രഞ്ജിത്തിന്‍റെ മറുപടി. മന്ത്രി ആയിരുന്ന ഗണേഷിന്…

///

മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചു; ദർശനത്തിന് ശേഷം പുറത്തേക്ക് രണ്ടു വഴികൾ

ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജിമോൻ അറിയിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ട് വഴികളാണ് ഉള്ളത്. അന്നദാന മണ്ഡപത്തിന് സമീപത്ത് കൂടി ഭക്തർക്ക് പുറത്തേക്ക്…

///

കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ.

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്ഐ 2,000 രൂപ നൽകണമെന്ന്…

///

കേരളം തൻ്റെ കർമ മണ്ഡലമെന്ന് ശശി തരൂർ.

കേരളം തൻ്റെ കർമ മണ്ഡലമെന്ന് ശശി തരൂർ. മത നേതാക്കളെ കണ്ടതും കാണുന്നതും അവരുടെ ക്ഷണം സ്വീകരിച്ചാണ്. ആര് ക്ഷണിച്ചാലും പോകും. അത് വിവാദമാക്കേണ്ടതില്ലെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം നിങ്ങൾ എന്നെ മറ്റൊരു രീതിയിൽ കാണുന്നു. മാധ്യമങ്ങളാണ്…

////

ഉത്തരാഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ

ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്. നഗരസഭാ അധികൃതരെ വിവരമറിയിച്ചുവെങ്കിലും അധികാരികൾ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല’- പ്രദേശവാസി പറയുന്നു.…

//

‘ഇതൊന്നും ഇന്ത്യൻ സംസ്കാരമല്ല’; രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിനെതിരെ ബിജെപി

രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിൽ വിമർശനവുമായി ബിജെപി. ഉത്തർ പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിംഗാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം…

///

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിൽ എത്തി

തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്.സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ്…

///