കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്,…

റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു

മട്ടന്നൂരിൽ റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദമെന്ന് കുടുംബം

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ്…

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

പേരാവൂർ: പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. തെറ്റുവഴി വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.ജെ.ജോസഫിന്റെയും ഡമ്മി സ്ഥാനാർഥി റീനയുടെയും പത്രികകളാണ് സൂക്ഷ്മ‌ പരിശോധനയിൽ തള്ളിയത്. നാമനിർദേശകൻ മറ്റൊരു വാർഡിൽ നിന്നായതാണ് പത്രികകൾ തള്ളാൻ കാരണം.…

വായാട്ടുപറമ്പിൽ വൻ തീപ്പിടിത്തം; ഓയിൽ മിൽ കത്തി നശിച്ചു

ആലക്കോട് കരുവഞ്ചാൽ വായാട്ടുപറമ്പിൽ വൻ തീപിടിത്തം. സെൻ്റ് ജോസഫ് ദേവാലയത്തിന് എതിർ വശത്തുള്ള ഗ്രാമിക ഓയിൽ മില്ലിലാണ് ഇന്ന് പുലർച്ചെ തീപ്പിടിത്തമുണ്ടായത്. തളിപ്പറമ്പിൽ നിന്നു മെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. മിൽ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചതിനാൽ വൻ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.…

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു…

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മയ്യിൽ ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊയ്യൂരിൽ ആളൊഴിഞ്ഞ ചെരിഞ്ഞ താഴ്ന്നപ്രദേശത്ത് വലിയ തോതിൽ ക്വാണ്ടം പാക്കറ്റുകൾ തള്ളിയതിന് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന സ്നേഹതീരം എന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മുൻപ് സമാന രീതിയിൽ വലിയ…

ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് ഇനി പത്താം ക്ലാസ് വേണം

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിനുള്ള യോഗ്യത പുതുക്കി നിശ്ചയിച്ച് കെഎസ്ഇബി ഉത്തരവിറക്കി. ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് ഇനി നാലാം ക്ലാസ് പാസായ, പത്താം ക്ലാസ് പാസാകാത്തവരെ നിയമിച്ചിരുന്ന രീതി മാറ്റിയാണ് പുതിയ രീതി നിശ്ചയിച്ചത്.   നേരിട്ടുള്ള നിയമനങ്ങളില്‍ എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ പാസായവരെയാണ് പരിഗണിക്കുക.…

ശബരിമല സ്വർണക്കേസ്: കളങ്കിതരെ പാര്‍ട്ടി സംരക്ഷിക്കില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണ മോഷണക്കേസിൽ കളങ്കിതരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുമെന്നും ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല എന്നും അദ്ദേഹം…

കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം; പ്രധാന വേദിയിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിപ്പിച്ചു

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിച്ചു.കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ ഭാഗമായുള്ള ക്യു ആർ കോഡ് അടങ്ങിയ പോസ്റ്റർ തളാപ്പ്…