ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കും

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസും , ആരോഗ്യ കേരളയും ചേർന്ന് ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നു.” ഞാൻ കഴിക്കും നിങ്ങളും കഴിക്കില്ലേ” എന്ന ആഹ്വാനത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ വിര ശല്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിരവിമുക്ത ദിനം ആചരിക്കുന്നത്. സ്കൂളുകളിലും…

////

കരിപ്പൂരിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ വച്ച് സ്വർണം കടത്താൻ ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വർണം

കരിപ്പൂരിൽ കസ്റ്റംസിന്റെ  നേതൃത്വത്തിൽ വൻ സ്വർണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ്…

////

തിരുവനന്തപുരത്തെ തീരശോഷണം വിഴിഞ്ഞം തുറമുഖ പദ്ധതി കാരണമല്ലെന്ന് റിപ്പോർട്ട്

വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് പഠനറിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ട്കോനളജി (എൻഐഒടി) പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

///

വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

കലവൂരില്‍ വിമുക്തഭടനെയും ബന്ധുവിന്റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഇയാളുടെ ഭാര്യാസഹോദരന്‍ ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും ഒന്നര വയസുള്ള മകള്‍ മഹാലക്ഷ്മി എന്നിവരാണ് മരിച്ചത്. വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

///

മലയാളി ബാലിക ജിദ്ദയില്‍ മരണമടഞ്ഞു

മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട്…

/////

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ്…

////

കണ്ണൂരിൽ വീട് കത്തി നശിച്ചു; അജ്ഞാതർ തീയിട്ടെന്ന് വീട്ടുടമ

കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പ്രതികരിച്ചു. ശുചീകരണ തൊഴിലാളിയാണ് വീടിൻ്റെ ഉടമ ശ്യാമള.…

//

പാലിൽ മായം കലർന്നുവെന്ന് ഉറപ്പാണ്, മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പ്; മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ട്. ആറ് മണിക്കൂർ…

////

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച്…

////

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; വെള്ളിയുടെ വിലയും മുകളിലേക്ക്

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40…

///