രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് അഡിഷണൽ 2 ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള ആലക്കോട്, ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന നടുവിൽ, ചപ്പാരപ്പടവ് ഗ്രാമ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അങ്കണവാടി…
എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഖുശ്‌ബു തുറന്നുപറഞ്ഞത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. ‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ,…
തിരുവനന്തപുരത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നൻ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും…
കേരള തീരത്ത് 06-03-2023 രാവിലെ 08.30 മുതൽ 07-03-2023 രാത്രി 11:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ▪️ബീച്ചിലേക്കുള്ള…
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാള്‍ ചികിത്സയിലാണോ അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ…
ഫോണിലേക്ക് വന്ന വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾ പണം നഷ്ടപ്പെട്ടതിൽ മുന്നറിയിപ്പുമായി പൊലീസ്. മുംബൈയിൽ മറാത്തി നടിയടക്കം 40 പേർക്കാണ് പണം നഷ്ടമായത്. കെവൈസി, പാൻ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് അയച്ച…
മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. നാടൻപാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു…
ചപ്പമലയിൽ കശുമാവ് തോട്ടത്തിൽ പിടിച്ച തീ ആളി പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.…
കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.…
കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു.കശുമാവിൻ തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു.…