/

ജില്ലാതല ബാങ്കേഴ്സ് മീറ്റ്; 6.29 കോടിയുടെ നിക്ഷേപ പദ്ധതികൾ പരിഗണിക്കും

9 മിനിറ്റ് വായിച്ചു

കണ്ണൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ബാങ്കേഴ്സ് മീറ്റ് അഡ്വ. ടി ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി പ്രേംരാജ് അധ്യക്ഷനായി.2025-26 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ എം എസ് എം ഇ മേഖലയിൽ ഏറ്റവും കൂടുതൽ വായ്പ അനുവദിച്ച കേരള ഗ്രാമീൺ ബാങ്ക്, കാനറ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകൾക്ക് എം.എൽ.എ മെമന്റോ വിതരണം ചെയ്തു.

28 ബാങ്കുകൾ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കിൻഫ്ര എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും 63 സംരംഭകരും പരിപാടിയിൽ പങ്കെടുത്തു. വിവിധ ബാങ്കുകൾ വായ്പാ പദ്ധതികൾ സംബന്ധിച്ച് അവതരണം നടത്തി.

ബാങ്ക് വായ്പയെടുത്ത് നിക്ഷേപം നടത്തുന്നതിനായി സംരംഭകർ സമർപ്പിച്ച 103.77 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 67 പദ്ധതി അപേക്ഷകൾ യോഗത്തിൽ അവതരിപ്പിച്ചു. ബാങ്കുകളും സംരംഭകരും തമ്മിലുള്ള ആദ്യഘട്ട ചർച്ചയിൽ 30 പദ്ധതികളിലായി 6.29 കോടി രൂപയുടെ നിക്ഷേപത്തിന് പരിഗണന നൽകാമെന്ന് ബാങ്കുകൾ അറിയിച്ചു. മറ്റ് അപേക്ഷകരുമായുള്ള തുടർ ചർച്ചകൾക്ക് ശേഷം കൂടുതൽ നിക്ഷേപങ്ങൾ പരിഗണിക്കുമെന്നും ബാങ്ക് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.എല്ലാ വ്യവസായ കേന്ദ്രംമാനേജർ- ക്രെഡിറ്റ് കെ രാജൻ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി അബ്ദുൾ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ ഇ ടി ഇ ആർ നിധിൻ, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ കെ ഷിബിൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!