കണ്ണൂര്‍:മാവിലായി വെറ്റിനറി ഹോസ്പിറ്റൽ പുതിയ കെട്ടിട ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. കന്നുകാലികളുടെ ആകസ്മിക മരണവും അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങളും കർഷകർക്ക് വരുത്തുന്ന നഷ്ടങ്ങൾ വലുതാണെന്നും ഈ വിഷയങ്ങളിലുള്ള ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ചെമ്പിലോട് മൃഗാശുപത്രിക്ക് ഐ എസ് ഒ സർട്ടിഫിക്കറ്റ് വിതരണവും, ദുരന്ത നിവാരണ നഷ്ടപരിഹാര തുക വിതരണവും മന്ത്രി നിർവഹിച്ചു.

പ്രതിപക്ഷ നേതാവും ധർമ്മടം നിയോജക മണ്ഡലം എം എൽ എ യുമായ പിണറായി വിജയൻ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി കർഷക സെമിനാറും നടന്നു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അനിമ, ഡെപ്യൂട്ടി ഡയറക്ടർ സരിക പി, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എം വിനോദ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രജ്മ, എം കെ മുരളി, എൻ പി ശ്രീധരൻ, കട്ടേരി രമേശൻ, കെ റൗഫ് മാസ്റ്റർ വിപിൻ ഐവർകുളം, ടി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.