തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പൂക്കോട്ടൂരിനു പുറമെ സമസ്ത, മുസ്‍ലിം ലീഗ് നേതാക്കളായ 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ…
കെ റെയില്‍പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തിയില്ലെന്ന പതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരോടാണ്. അക്കൂട്ടത്തില്‍ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍പ്പിന് കാരണം തെരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.…
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഐ.എ.എസ് സർവീസിൽ തിരികെ പ്രവേശിച്ചു. തസ്തിക സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ സസ്പെന്‍ഷനിലായിരുന്നു. 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശിപാര്‍ശയെ…
മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മുഖ്യമന്ത്രി യോഗം നടക്കുന്ന ടി.ഡി.എം ഹാളില്‍ എത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച…
കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ്-ബിജെപി റാലി. കൊടുങ്ങല്ലൂരിൽ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. ‘ഡിവൈഎഫ്‌ഐ നാറികളേ, കണ്ണൂരിലെ തരിമണലിൽ, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം…
കണ്ണൂരിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്.തില്ലങ്കേരിയ്ക്കൊപ്പം 200ഓളം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കണ്ണൂർ നഗരത്തിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് തില്ലങ്കേരി അടക്കമുള്ളവർ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.കണ്ണൂർ ബാങ്ക്…
കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ സര്‍വേകുറ്റികള്‍ പിഴുതെറിയുമെന്ന നിയമലംഘനത്തിനുള്ള കെ പി സി സി പ്രസിഡന്‍റിന്‍റെ ആഹ്വാനം ക്രിമിനല്‍ കുറ്റമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഈ ആഹ്വാനം കേട്ടാണ് മാടായിപാറയില്‍ ക്രിമിനല്‍സംഘം കല്ലുകള്‍ നശിപ്പിച്ചത്. ഡി സി സി…
സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിൻറെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണർ മുഖ്യമന്ത്രി വിളിച്ച…
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സർവ്വീസിലേക്ക് തിരിച്ചെത്തുന്നു. സസ്പെൻഷൻ കാലാവധി തീർന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ നൽകി. ശുപാർശയിൽ മുഖ്യമന്ത്രി ഉടൻ അന്തിമ തീരുമാനമെടുക്കും.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം ശിവശങ്കർ സർവ്വീസിന് പുറത്തായി…
തിരുവനന്തപുരം: കെ – റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജായി. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും…