തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.കോൺഗ്രസിൻ്റെ വർഗീയ പ്രീണന നയം സംഘപരിവാർ ഉപയോഗപ്പെടുത്തി. സംഘപരിവാറിൻ്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ…
കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പമ്പുകൾക്കെതിരെ സ്വകാര്യ ലോബി ഹൈക്കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടു. പമ്പുകൾ തുടങ്ങുന്നത് തടയാൻ മറ്റ് മാർഗങ്ങൾ നോക്കുകയാണ് ഇപ്പോൾ. എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകൾ…
കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖൻമാരെ കാണാൻ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.വരേണ്യവർഗത്തെ മാത്രമാണ് മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരിക്കുന്നത്.പൗര പ്രമുഖർ എന്നപേരിൽ ക്ഷണിച്ചത് വരേണ്യവർഗത്തെമാത്രമാണ്.ഇത് പദ്ധതിയുടെ നിഗൂഢത വർധിപ്പിക്കുന്നതായും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെയും താത്പര്യമുള്ളവരെ മാത്രമാണ്…
തിരുവനന്തപുരം: ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ . ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പൊലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.…
വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിർദേശങ്ങളിലെ തുടർ നടപടികൾ…
സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾക്ക് നാളെ തുടക്കമാകും.പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും.കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാർട്ടികളുടെ യോഗവും ചേരും.…
സി പി ഐ എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുക്കില്ല.രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന്‍ അറിയിച്ചിരുന്നു.പ്രധാനപ്പെട്ട സമ്മേളനമാണ് നടക്കുന്നതെന്നും ചെറുതായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ ഇന്നലെ നല്‍കിയ…
ദില്ലി: വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഏക വനിത മാത്രം. 31 അംഗ സമതിയിലാണ് ഒരു വനിത മാത്രം ഉള്‍പ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവിനെയാണ് ഉള്‍പ്പെടുത്തിയത്. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധയാണ് സമിതിയുടെ…
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്‌താവനകൾ അതിരുകടക്കുന്നു.രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി…
കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. കണ്ണൂരിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.…