“പ്രസംഗം വളച്ചൊടിച്ചു; പി.ടിയുടെ മകനെതിരെന്ന് പ്രചരിപ്പിച്ചു”; പൊട്ടിത്തെറിച്ച് വി ഡി സതീശൻ

നിയമസഭയിലെ തന്റെ പ്രസംഗത്തെ പി.ടി.തോമസിനും കുടുംബത്തിനും എതിരാക്കിയ സമൂഹമാധ്യമ പ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബാത്ത്റൂമില്‍ അശ്ലീലമെഴുതുന്ന അതേ മാനസികാവസ്ഥയാണ് അതെന്ന് സതീശന്‍ പറ‍ഞ്ഞു. മന്ത്രിയാകുന്നതും മുഖ്യമന്ത്രിയാകുന്നതുമൊന്നും താന്‍ സ്വപ്നം കാണുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. രാഷ്ട്രീയമൊന്നും പറയാതെ ഒരു പൊതുകാര്യമാണ് അന്ന് സംസാരിച്ചത്.ഇങ്ങനെയും…

//

സ്പീക്കര്‍ തെരഞ്ഞെടുപ്പ്: അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.എല്‍ഡിഎഫ്…

//

മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം; സിപിഐഎം പ്രചരണത്തിന് തിരുവോണ നാളില്‍ തുടക്കമാവും

കണ്ണൂര്‍: മാസത്തിലൊരിക്കല്‍ ഗൃഹ സന്ദര്‍ശനം നടത്തുന്ന സിപിഐഎം പ്രചരണത്തിന് തിരുവോണ നാളില്‍ തുടക്കമാവും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഗൃഹ സന്ദര്‍ശനമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. അതോടൊപ്പം തന്നെ സിപിഐഎമ്മിനെതിരായും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കെതിരെയും ഉള്ള വലതുപക്ഷ…

//

കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു

കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയില്‍ ശുചി മുറിയില്‍ കുഴഞ്ഞ് വീഴണ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി ബസവരാജ ബൊമ്മ…

//

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് പ്രമേയം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റില്‍ തര്‍ക്കം

കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം എതിര്‍ത്തു. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുള്‍ റഹ്മാനായിരുന്നു…

//

“വിമർശനമുന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ ഗാന്ധി കുടുംബം തയാറാകണം, തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്”; കെ സുധാകരൻ

കണ്ണൂർ : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.  നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ…

//

ജിഷ്ണു ഷാജി വീണ്ടും വയനാട് ജില്ലാ സെക്രട്ടറി, ജോയൽ പ്രസിഡന്റ്; ജില്ലാ കമ്മിറ്റി പുനഃസ്ഥാപിച്ച് എസ്എഫ്ഐ

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട നടപടി റദ്ദാക്കി. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയൽ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി…

//

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല; എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. സ്പീക്കര്‍ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന്…

//

എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാവിലെ 11 മണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ…

//

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

പൊന്നാനി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.   മണ്ഡലം പ്രസിഡണ്ട് എൻ.പി നബീലിന്റെ അധ്യക്ഷതയിൽ വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ…

//