തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
കണ്ണൂർ: പിണറായി മമ്പറത്ത് കോൺഗ്രസ് -ആർ എസ് എസ് അക്രമം. കണ്ണൂർ ഡിസിസി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് മിഥുൻ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.പടിഞ്ഞിറ്റമുറ്റി മേത്തട്ട…
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നിസ്സഹകരിക്കാന്‍ കെ വി തോമസ് തീരുമാനിച്ചതില്‍ പ്രതികരണവുമായി നടന്‍ ടി സിദ്ദിഖ്.തോമസ് മാഷിന് എന്താണ് പറ്റിയതെന്ന് അറിയില്ല. താന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി കാണുന്ന ആളാണ് കെ വി തോമസ്. കെ വി തോമസിനെപ്പോലെയുള്ളവരെ കണ്ടിട്ടാണ് തങ്ങളൊക്കെ കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങിയതെന്നും…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്.ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും അബ്ദുള്‍ ലത്തീഫിന്റെ പേജിലുണ്ട്. മെയ്…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ കളളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കളളവോട്ട് തടയാൻ വലിയ ജാഗ്രതയാണ് ഞങ്ങൾ നടത്തിയിരുന്നത്. സിപിഐഎം കള്ള വോട്ട് ചെയ്യാൻ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. പോളിങ്ങ് നടക്കുന്ന സ്‌കൂളിന്റെ കോമ്പൗണ്ടില്‍ വെച്ച് ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. പോളിങ്ങ് ബൂത്തിന്റെ പരിസരത്ത് വെച്ച് മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് പൊലീസ് എ എന്‍…
കെ.എസ്.യു രൂപീകരിച്ചതിന്റെ അറുപത്തിയഞ്ചാം വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കണ്ണൂർ ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തിയും സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്ഥാപക ദിനചാരണം.കെ.എസ്.യു…
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുളള കുടുബ ബന്ധത്തെ പൊതുവേദിയിൽ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി…
തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ ആത്മാവ് ഒപ്പമുണ്ടെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. പാലാരിവട്ടം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.’നല്ല ആത്മവിശ്വാസമുണ്ട്. പിടിയുടെ…
തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 12.13% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ്…