/

സെന്‍സസ് രണ്ടാം ഘട്ടം; പരിശീലനം എട്ട് മുതല്‍

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍:സെന്‍സസ് 2027 ന്റെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ ചാര്‍ജ് ഓഫീസുകളിലെ സെന്‍സസ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അനുമോദിച്ചു. ഇവരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നല്ലനിലയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചാര്‍ജ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ചാര്‍ജ് ഓഫീസര്‍മാര്‍, ക്ലര്‍ക്കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

2027 ഫെബ്രുവരിയില്‍ നടക്കുന്ന സെന്‍സസിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ ഒക്ടോബര്‍ 8 മുതല്‍ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. ഈ സുപ്രധാന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ എംസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍, എച്ച് എസ് രാജേഷ് ഖന്ന, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ആര്‍ കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!