ചാലോട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരങ്ങൾ പൊളിച്ചു പണം കവർന്നു

3 മിനിറ്റ് വായിച്ചു

ചാലോട് ചൈതന്യം മുത്തപ്പൻ മടപ്പുരയിലെ രണ്ട് ഭണ്ഡാരങ്ങളിൽ നിന്ന് പണം കവർന്നു. ചാലോട്-ഇരിക്കൂർ റോഡിലെ മടപ്പുരയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെയും റോഡിനോട് ചേർന്ന് മതിലിലും സ്ഥാപിച്ച ഭണ്ഡാരങ്ങളിലെ പണമാണ് കവർന്നത്.


ശനിയാഴ്ച രാവിലെ ഭാരവാഹികൾ സ്ഥലത്ത് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version