/

ശിശുദിനാഘോഷം സംഘടിപ്പിച്ചു

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ജില്ലാ ശിശുസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ കലക്ടറേറ്റ് മൈതാനിയിൽ നടന്ന ശിശുദിന റാലി ബി വി വിജയ ഭരത് റെഡ്ഡി ഐ പി എസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്) സ്കൂളിൽ പൊതുസമ്മേളനവും സമ്മാനദാനവും നടന്നു.

കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റർ മുഹമ്മദ്അമാൻ റഹീസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് കെ അൻവിത അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ കെ ആവണി മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ശിശുദിന സന്ദേശം നൽകി. ടി ഒ മോഹനൻ എം എൽ എ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ പി വിഷ്ണുരാജ് സമ്മാനദാനം നിർവഹിച്ചു.

ചടങ്ങിൽ ജി ടി ഐ ആയിഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോന ജയറാം, വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ദീപ, തഹസിൽദാർ എൻ കെ രത്നേഷ്,സി ഡബ്യൂ സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശൻ മാസ്റ്റർ, എസ് പി സി അസിസ്റ്റന്റ് ജില്ലാ നോണ്ടൽ ഓഫീസർ കെ രാജേഷ്, ജെ ആർ സി ജില്ലാ കോർഡിനേറ്റർമുഹമ്മദ് കീത്തേടത്ത്, സ്കൗട്ട് ആന്റ് ഗൈഡ് ജില്ലാ സെക്രട്ടറി എ രാകേഷ്, ജി വി എച്ച് എസ് എസ്എച്ച്എം കെ ജ്യോതി, സി ഡബ്ല്യൂ സി ജില്ലാ ജോയിന്റ് സെക്രട്ടറി യ യു കെ ശിവകുമാരി, സി ഡബ്ലൂ സി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അശോക് കുമാർ, പ്രവീൺ രൂഗ്മ, വിഷ്ണു ജയൻ,ലതേഷ്, എം എൽ പി എസ് മൻഷ ഉൽ ഉലും മിഥുഹ ഹെയ്റിൻ സമദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശിശുസംരക്ഷണ സമിതി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!