കണ്ണൂര്:മാനന്തേരി അങ്ങാടിക്കുളത്തിൽ നടന്ന നീന്തൽ മത്സരത്തോടെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി ഉദ്ഘാടനം ചെയ്തു.ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ സ്ട്രോക്ക് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.

വൈസ് പ്രസിഡന്റ് കെ രഘുത്തമൻ, വി കെ ബൽറാം, മൊഹസീന എം എച്ച്, പി പി ജിഷ, കെ നിജീഷ്, വി വി സി നിധിൻ, രാധാകൃഷ്ണൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു