/

നാറാത്ത് ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി ശാക്തീകരണം ശില്പശാല സംഘടിപ്പിച്ചു

4 മിനിറ്റ് വായിച്ചു

കണ്ണൂര്‍:നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുന്ന ജാഗ്രതാ സമിതി ശാക്തീകരണം ഏകദിന ശില്പശാല സംഘടിപ്പിച്ചു.നാറാത്ത് കൃഷിഭവൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ റഹ്മത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം പി മുഹമ്മദ്‌ അധ്യക്ഷനായി.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്ന ജാഗ്രതാ സമിതി ശില്പശാലയിൽ കില റിസോർസ് പേഴ്സൺ വി മോയി വിഷയാവതരണം നടത്തി. പഞ്ചായത്തിൽ നിന്നും 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.ആസൂത്രണ സമിതി അംഗം ജയചന്ദ്രൻ മാസ്റ്റർ, ഐ സി ഡി എസ് സൂപ്പർവൈസർ ഉദയകുമാരി, കെ ലീന,
സി ഡി എസ് ചെയർപേഴ്സൺ ജിഷ, മെമ്പർമാരായ രാജീവൻ കണ്ടപ്പൻ, പി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version