പുതിയങ്ങാടി പാചക വാതകചോർച്ച; മരണം നാലായി

3 മിനിറ്റ് വായിച്ചു

പുതിയങ്ങാടി ഫിഷ് ലാൻഡിന് സമീപത്തെ ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ നാലാമത്തെ മത്സ്യ തൊഴിലാളിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി ജിതേന്ദ്ര ബെഹ്റയാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബെഹ്റ , നിഗം ബെഹ്റ , ശിബ ബെഹ്റ എന്നിവർ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴാഴ്ച്ച പുലർച്ചെ ആറു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

ഗുരുതരമായി പൊളളലേറ്റ നാലുപേരെയും പഴയങ്ങാടി പൊലിസും നാട്ടുകാരുമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version